പ്രസവ ശസ്ത്രക്രിയയ്ക്കിടെ വാക്കേറ്റം; വിശദീകരണവുമായി ഡോക്ടര്‍ , വീഡിയോ കാണാം

ജയ്പൂര്‍: (www.kvartha.com 31.08.2017) അടിയന്തര പ്രസവശസ്ത്രക്രിയക്കിടെ ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍മാര്‍ നടത്തിയ വാക്കേറ്റം കഴിഞ്ഞദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തിറങ്ങിയിരുന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ ഉമൈദ് ആശുപത്രിയിലായിരുന്നു സംഭവം. അശോക് നയിന്‍വാള്‍, എം എല്‍ ടാക് എന്നീ ഡോക്ടര്‍മാര്‍ തമ്മിലായിരുന്നു വാക്കേറ്റം നടന്നത്.

എന്നാല്‍ പ്രസവമുറിയിലെ വാക്കേറ്റത്തിന് വിശദീകരണവുമായി ഡോ. അശോക് നെയിന്‍വാള്‍ രംഗത്തെത്തിയിരിക്കുകയാണ് . യുവതിക്ക് അനസ്‌തേഷ്യ നല്‍കിയത് താനാണെന്നും അനസ്‌തേഷ്യ നല്‍കി 15-20 മിനുട്ടിനു ശേഷവും ശസ്ത്രക്രിയ തുടങ്ങാന്‍ വൈകിയതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.

Woman loses baby as hospital doctors indulge in verbal spat in operation theatre, Jaipur, News, Doctor, Rajastan, hospital, Treatment, Media, Report, National

'അവര്‍ എന്റെ രോഗിയായിരുന്നില്ല. എന്നാല്‍ അനസ്‌തേഷ്യ നല്‍കി സമയം ഏറെ കഴിഞ്ഞിട്ടും ശസ്ത്രക്രിയ വൈകുന്നത് തനിക്ക് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഓരോ നിമിഷവും എത്രത്തോളം വിലപ്പെട്ടതാണെന്ന് തനിക്കറിയാം' എന്നും അശോക് വ്യക്തമാക്കി. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിയെ അടിയന്തര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അന്വേഷണ വിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.

വീഡിയോ കാണാം
Also Read:
പെണ്‍വാണിഭക്കേസില്‍ രാജസ്ഥാന്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ ഏഴുപേരെ വിട്ടയച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman loses baby as hospital doctors indulge in verbal spat in operation theatre, Jaipur, News, Doctor, Rajastan, hospital, Treatment, Media, Report, National. 
Previous Post Next Post