പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: (www.kvartha.com 31.08.2017) പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് നടപടി. മുഷ്‌റഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സൗദ് അസീസിന് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചു. മറ്റെല്ലാ പ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ 2013 ലാണ് പര്‍വേസ് മുഷറഫിനെ പ്രതിചേര്‍ത്തത്. അതിനുശേഷം ദുബൈയിലാണ് മുഷറഫ്.

World, News, Pakistan, Murder, Islamabad, Case, Police, Court, Pervez Musharraf Declared Fugitive In Benazir Bhutto Assassination Case


ബേനസീര്‍ വധിക്കപ്പെട്ട സമയത്ത് റാവല്‍പിണ്ടിയിലെ പോലീസ് മേധാവിയായിരുന്നു തടവുശിക്ഷ ലഭിച്ച സൗദ് അസീസ്. രണ്ട് തവണ പാക് പ്രധാനമന്ത്രി ആയിരുന്ന ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

Keywords: World, News, Pakistan, Murder, Islamabad, Case, Police, Court, Pervez Musharraf Declared Fugitive In Benazir Bhutto Assassination Case

Previous Post Next Post