Follow KVARTHA on Google news Follow Us!
ad

മുംബൈ ദുരന്തം: മരണസംഖ്യ 10 കടന്നു; കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

മുംബൈയിലെ ഭണ്ഡി ബസാറില്‍ ബഹുനില മന്ദിരം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി Mumbai, Road, Family, Police, News, National, Report, Building.
മുംബൈ: (www.kvartha.com 31/08/2017) മുംബൈ കെട്ടിട ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 10 കടന്നു. 12 ഓളം പേർ മരിച്ചതായാണ് സൂചന. നാലു പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇടുങ്ങിയ തെരുവായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. വ്യാഴാഴ്ച രാവിലെയാണ് മുംബൈയിലെ ഭെണ്ഡി ബസാറില്‍ ബഹുനില മന്ദിരം ഇടിഞ്ഞുവീണത്.

മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അര്‍സിവാല കെട്ടിടമാണ് തകര്‍ന്നുവീണത്. ഇവിടെ ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടിനിലയില്‍ ഒരു ബേക്കറിയും പ്രവര്‍ത്തിച്ചിരുന്നു. കുടുംബങ്ങളില്‍ ഏറെയും മുകള്‍ നിലയിലാണ് കഴിഞ്ഞിരുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Mumbai, Road, Family, Police, News, National, Report, Building, Mumbai Building Collapses Killing 12, Was Declared 'Unsafe' 6 Years Ago.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, Road, Family, Police, News, National, Report, Building, Mumbai Building Collapses Killing 12, Was Declared 'Unsafe' 6 Years Ago.