Follow KVARTHA on Google news Follow Us!
ad

ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രശസ്ത കൗണ്‍സിലര്‍ക്കെതിരെ കേസ്

ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രശസ്ത കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ Kochi, Molestation Attempt, Child, Complaint, Investigates, Police, Case, Crime, Kerala
കൊച്ചി: (www.kvartha.com 21.08.2017) ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രശസ്ത കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗണ്‍സിലറുമായ ഡോ. കെ ഗിരീഷിനെതിരെയാണ് കേസെടുത്തത്.


കൊച്ചിയിലെ തന്റെ ക്ലിനിക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം ചികിത്സക്കെത്തിയ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗണ്‍സിലര്‍ നിര്‍ദേശിച്ച പ്രകാരമാണ് ഡോക്ടര്‍ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കില്‍ കുട്ടിയെയും കൊണ്ട് മാതാപിതാക്കളെത്തിയത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ഗിരീഷ് ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടര്‍ന്ന് 20 മിനിറ്റുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മകനില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത്. ഓഗസ്റ്റ് 14നായിരുന്നു സംഭവം.

കയ്യില്‍ പസില്‍കൊടുത്തശേഷം ഡോക്ടര്‍ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്തതായാണ് കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ്‌ലൈനില്‍ അറിയിച്ചു. തൊട്ടടുത്ത ദിവസം ചൈല്‍ഡ്‌ലൈന്‍ തമ്പാനൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവം നടന്ന ഫോര്‍ട്ട് പോലീസ് പരിധിയിലേക്ക് 16നാണ് കേസ് മാറ്റിയത്.

ഇതിനിടയ്ക്ക് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും നടന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവെന്ന് നേരിട്ട് പരിചയപ്പെടുത്തിയും ഒത്തുതീര്‍പ്പ് ശ്രമമുണ്ടായതായും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോക്‌സോ ആക്ട് ഏഴ്, എട്ട് വകുപ്പുപ്രകാരമാണ് ഗിരീഷിനെതിരെ കേസെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍ എന്ന നിലയില്‍ ഒമ്പതാം വകുപ്പുകൂടി ചുമത്തണമെന്നും കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി ജി പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Molestation Attempt, Child, Complaint, Investigates, Police, Case, Crime, Kerala.