Follow KVARTHA on Google news Follow Us!
ad

മുന്‍ഗണനാ ലിസ്റ്റിലുള്ളവരുടെ വീട് സൗജന്യമായി വയറിംഗ് നടത്തും: എം എം മണി

റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്റെ ധനസഹായത്തോടെ വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന News, Thiruvananthapuram, kerala, Electricity, Minister, House,
തിരുവനന്തപുരം: (www.kvartha.com 31/08/2017) റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്റെ ധനസഹായത്തോടെ വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതി മുഖേന സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി ഇരുപതിനായിരത്തോളം വീടുകള്‍ സൗജന്യമായി വയറിംഗ് ചെയ്ത് നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ഭവനങ്ങള്‍ വൈദ്യുതീകരിക്കുന്നതിനുള്ള വയറിംഗ് ജോലികള്‍ സൗജന്യമായി നടത്തിക്കൊടുക്കുന്ന പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി പത്തുകോടി രൂപയാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ധനസഹായം നല്‍കുന്നത്. രാജ്യത്തെ വിവിധ ഊര്‍ജ്ജ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായവും മറ്റു സേവനങ്ങളും നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണിത്.

News, Thiruvananthapuram, Kerala, Electricity, Minister, House, Connection, M M. Mani, Govt promises to give free electricity connections to BPL households.

പുതുതായി വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വൈദ്യുതി വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. പി.വി. രമേഷും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ. ഇളങ്കോവനും ധാരണാപത്രം കൈമാറി. കെ.എസ്.ഇ.ബി ലിമിറ്റഡ് ഡയറക്ടര്‍മാരായ എന്‍.എസ്. പിള്ള, പി. കുമാരന്‍, എസ്. രാജീവ്, എന്‍. വേണുഗോപാല്‍, ആര്‍.ഇ. സി. കേരള ചീഫ് പ്രോഗ്രാം മാനേജര്‍ എന്‍.എസ്. രവികുമാര്‍, എ.ജി.എം സഞ്ജയ് തുടങ്ങിയവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Electricity, Minister, House, Connection, M M. Mani, Govt promises to give free electricity connections to BPL households.