Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും

സൗദിയില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും. Saudi Arabia, News, Passport, Warning, Gulf, World,
ജിദ്ദ: (www.kvartha.com 01.08.2017) സൗദിയില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും. പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തിലാണ് അധികൃതര്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കിയത്. ഈ സാഹചര്യത്തില്‍ അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പറപ്പെടുവിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

10 years jail for sabotaging power structures, Saudi Arabia, News, Passport, Warning, Gulf, World

സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും. വിദേശികള്‍ സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമ ലംഘനമാണ്. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുമതിയില്ല. ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമ ലംഘനമാണെന്ന് ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും വ്യക്തമാക്കി.

Also Read:
ദാഇഷില്‍ ചേര്‍ന്ന ഒരു കാസര്‍കോട് സ്വദേശി കൂടി കൊല്ലപ്പെട്ടതായി സന്ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 10 years jail for sabotaging power structures, Saudi Arabia, News, Passport, Warning, Gulf, World.