പഞ്ചാബില്‍ പട്ടാപ്പകല്‍ ബിസിനസുകാരന്‍ വെടിയേറ്റ് മരിച്ചു

ഫരീദ്‌കോട്ട്(പഞ്ചാബ്): (www.kvartha.com 31.07.2017) പഞ്ചാബിലെ ഫരീദ് കോട്ടില്‍ ബിസിനസുകാരന്‍ പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചു. സ്വന്തം സ്ഥാപനത്തിന്റെ മുന്‍പില്‍ വെച്ചാണിദ്ദേഹം കൊല്ലപ്പെട്ടത്. വ്യവസായി രവീന്ദ്ര പപ്പു കൊച്ചാര്‍ ആണ് കൊല്ലപ്പെട്ടത്.

പ്രാദേശിക ഗുണ്ടാ സംഘത്തിലെ ഒരു അംഗമാണ് കൊലചെയ്തതെന്ന് കരുതുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചാറിന്റെ മില്ലിന്റെ മുന്‍പില്‍ വെച്ചായിരുന്നു കൊലപാതകം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ നടന്ന കുറ്റകൃത്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

National, Murder, Punjab

മില്ലിന്റെ പുറത്തെ പ്രവേശന കവാടത്തിന് പുറത്ത് കൊച്ചാര്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോ പിറകേ കാറിലെത്തിയ അക്രമി പുറത്തിറങ്ങുകയും കൊച്ചാറിനെതിരെ നിറയൊഴിക്കുകയുമായിരുന്നു. കൊച്ചാറിന്റെ മരണം ഉറപ്പ് വരുത്തിയ ശേഷമാണ് അക്രമി സ്ഥലം വിട്ടത്. തലയിലും കഴുത്തിലും കൊച്ചാറിന് വെടിയേറ്റിരുന്നു.

അക്രമിയുടെ കാറില്‍ രണ്ട് പേരുണ്ടായിരുന്നു. ഒരാള്‍ കാറിന് പുറത്തിറങ്ങി വെടിയുതിര്‍ത്തപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നു.

ഇതിന് മുന്‍പും മില്ലിന് സമീപത്തു വെച്ച് കൊച്ചാറിന് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് കൊച്ചാര്‍ രക്ഷപ്പെട്ടിരുന്നു. ഗുണ്ടാസംഘങ്ങള്‍ക്ക് പണം നല്‍കാത്തതാണ് ആക്രമണത്തിന് കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

വധഭീഷണിയുണ്ടായിട്ടും കൊച്ചാറിന് മതിയായ സുരക്ഷ നല്‍കിയില്ലെന്ന ആക്ഷേപം കുടുംബാംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In a brazen display of the power of the gun, a man was allegedly murdered in broad daylight in Punjab's Faridkot. A local industrialist, Ravindra Pappu Kochar, was yesterday shot dead outside his mill by an unidentified man who is said to be a member of a local gang in Jaito town of Faridkot district, police said.

Keywords: National, Murder, Punjab
Previous Post Next Post