Follow KVARTHA on Google news Follow Us!
ad

മന്ത്രിമാരായ ആണ്മക്കള്‍ക്ക് വിവാഹം കഴിക്കാന്‍ മാളില്‍ പോകുന്ന പെണ്‍കുട്ടികള്‍ വേണ്ടെന്ന് റാബ്രി ദേവി

പാറ്റ്‌ന: (www.kvartha.com 13.06.2017) മന്ത്രിമാരായ ആണ്മക്കള്‍ക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തില്‍ ഒതുങ്ങിക്കൂടുന്ന പെണ്‍കുട്ടികളെയാണ് വേണ്ടതെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിNational, Bihar, Patna
പാറ്റ്‌ന: (www.kvartha.com 13.06.2017) മന്ത്രിമാരായ ആണ്മക്കള്‍ക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തില്‍ ഒതുങ്ങിക്കൂടുന്ന പെണ്‍കുട്ടികളെയാണ് വേണ്ടതെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി. മാളുകളിലും സിനിമ തീയേറ്ററുകളിലും കറങ്ങുന്ന പെണ്‍കുട്ടികളെ മരുമകളായി പരിഗണിക്കില്ലെന്നും അവര്‍ പറയുന്നു.

തേജ് പ്രതാപ് യാദവ്, തേജസ്വി പ്രസാദ് യാദവ് തുടങ്ങിയവര്‍ക്ക് വിവാഹാലോചനകള്‍ പരിഗണിക്കവേയാണ് റാബ്രി ദേവി തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം തേജ് പ്രതാപും തേജസ്വി പ്രസാദും ചേര്‍ന്ന് നഗരത്തിലെ രണ്ടേക്കര്‍ വരുന്ന ഭൂമിയില്‍ ഒരു കൂറ്റന്‍ മാള്‍ പണിതുയര്‍ത്തുന്ന തിരക്കിലാണ്.

National, Bihar, Patna

ഭാവി മരുമക്കള്‍ക്ക് വേണ്ട ഗുണഗണങ്ങളും റാബ്രി ദേവി വെളിപ്പെടുത്താന്‍ മടിച്ചില്ല. സൗന്ദര്യമുള്ളവരും വീടുമായി അഭേദ്യബന്ധമുള്ളവളുമാകണം. പുറത്തെ കാര്യങ്ങളും അകത്തെ കാര്യങ്ങളും ശ്രദ്ധിക്കുന്നവളാകണം.

ഇതുവരെ നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കണ്ടെങ്കിലും ഒന്നും അത്ര ഇഷ്ടമായില്ലെന്നും അവര്‍ പറഞ്ഞു. ലാലുപ്രസാദിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് റാബ്രി ദേവി തന്റെ മനസ് തുറന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Patna: Former Bihar chief minister Rabri Devi is on the lookout for “good looking” and “homely bahus” for her minister sons Tej Pratap Yadav and Tejaswi Prasad Yadav.

Keywords: National, Bihar, Patna