Follow KVARTHA on Google news Follow Us!
ad

മുസ്ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണം; വിധ്വേഷ കമന്റുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍

വര്‍ഗീയ വിധ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് കമന്റുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍. എല്ലാ മുസ്ലീം പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്യണമെന്നും അവര്‍ക്ക് കുട്ടികളെ Kochi, Facebook, RSS, Kerala, Trending, Comments,
കൊച്ചി: (www.kvartha.com 30.06.2017) വര്‍ഗീയ വിധ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് കമന്റുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍. എല്ലാ മുസ്ലീം പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്യണമെന്നും അവര്‍ക്ക് കുട്ടികളെ നല്‍കണമെന്നുമാണ് രാധാകൃഷ്ണ പിള്ള എന്ന ഫേസ്ബുക്ക് അക്കൗണ്ട് കമന്റ് പോസ്റ്റ് ചെയ്തത്.

വര്‍ഗീയ വിധ്വേഷം നിറഞ്ഞ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് മുസ്ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ഇയാള്‍ കമന്റടിച്ചത്. ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥിന്റേതെന്ന പേരില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ താഴെയാണ് ഈ കമന്റ്. ഈ പോസ്റ്റിന് കീഴില്‍ നിറയെ വിധ്വേഷ കമന്റുകളാണ്.

എന്നാല്‍ രാധാകൃഷ്ണ പിള്ളയുടെ കമന്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മതവിധ്വേഷമുണ്ടാക്കുന്ന കമന്റിട്ടയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ അസഹിഷ്ണുത വ്യാപകമാകുമ്പോള്‍ മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ കേരളത്തിലും അതിന്റെ വേരുറക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് വ്യക്തമാകുന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Facebook, RSS, Kerala, Trending, Comments, Radhakrishna Pillai, Controversial comment against communal harmony.