Follow KVARTHA on Google news Follow Us!
ad

'അമ്മ'യുടേത് സ്ത്രീവിരുദ്ധ നിലപാട്; ഇരയുടെ മനസ് അറിയുന്നില്ല, നടിമാര്‍ക്ക് പൊട്ടിത്തെറിച്ചുകൂടേ എന്ന് പി.കെ.ശ്രീമതി

ചലച്ചിത്ര താരങ്ങളുടെ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിThiruvananthapuram, Criticism, News, Allegation, Facebook, Politics, Cinema, Entertainment, Kerala,
തിരുവനന്തപുരം: (www.kvartha.com 30.06.2017) ചലച്ചിത്ര താരങ്ങളുടെ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി പി കെ ശ്രീമതി എം പി രംഗത്ത്. അമ്മയ്ക്ക് അമ്മ മനസ്സുണ്ടോ എന്നും 'അമ്മ'യുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും പറഞ്ഞ ശ്രീമതി ഇതാകാം വനിതാ താരങ്ങള്‍ മറ്റൊരു സംഘടന രൂപീകരിക്കാന്‍ കാരണമെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രമുഖ നടി കൊച്ചിയില്‍ കാറില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കഴിഞ്ഞദിവസം നടന്ന അമ്മയുടെ യോഗത്തില്‍വച്ച് വനിതാ താരങ്ങളുടെ സംഘടനയ്ക്ക് ശരിയായി പ്രതികരിക്കാനായില്ല. ഒന്നു പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമൂഹം അവരെ അഭിനന്ദിച്ചേനെ എന്നും ശ്രീമതി പറഞ്ഞു. ഇരയും ആരോപണവിധേയനായ നടനും അമ്മയ്ക്കു ഒരുപോലെയാണെന്നാണ് സംഘടനയുടെ മേല്‍ത്തട്ടിലുള്ളവര്‍ പറഞ്ഞത്. എന്നാല്‍ അമ്മയ്ക്കു യോജിച്ച പ്രസ്താവനയല്ല അവരുടേതെന്നും ശ്രീമതി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് ശ്രീമതി അമ്മയ്‌ക്കെതിരെ തിരിഞ്ഞത്.

'AMMA' disgarceful to the mothers out there : Sreemathi teacher, Thiruvananthapuram, Criticism, News, Allegation, Facebook, Politics, Cinema, Entertainment, Kerala

പി.കെ. ശ്രീമതിയുടെ കുറിപ്പ്,

'അമ്മ ' ഒരു നല്ല സംഘടനയാണ്. എന്നാല്‍ 'അമ്മക്ക്' അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവര്‍ത്തകര്‍ക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതില്‍ സിനിമാ രംഗത്തെ ചെറുപ്പക്കാരായ വനിതകളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകള്‍ പറയുന്നത് സ്വാഭാവിക പ്രതികരണമായി മാത്രമാണു എല്ലാവരും കരുതുക.

എന്നാല്‍ പ്രമുഖ നേതാക്കളുള്‍പ്പെടെ പുരുഷന്മാര്‍ പരസ്യമായി പുരുഷ മേധാവിത്വത്തിനെതിരായി വിമര്‍ശിച്ചു രംഗത്തു വന്നതും വനിതാ താരകൂട്ടായ്മയെ അഭിനന്ദിച്ചതും സ്വാഗതാര്‍ഹമാണ്. അവസരത്തിനൊത്ത് അത്രയെങ്കിലും ഉയരാന്‍ അവര്‍ക്കു സാധിച്ചല്ലോ. കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാന്‍ 'അമ്മ' കമ്മിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞതുമില്ല. ഒന്നു പൊട്ടിത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവര്‍ക്ക്? എങ്കില്‍ സമൂഹമാകെ അവരെ അഭിനന്ദിച്ചേനേ .

ജനം ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട്. സിപിഎം പൊളിറ്റ് ബ്യുറോ അംഗം സഖാവ് എം.എ. ബേബി നല്‍കിയ പ്രസ്താവന വളരെ സ്വാഗതാര്‍ഹമാണ്. ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു അമ്മ വ്യക്തമാക്കിയത് . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട് അല്ലേ അത്? ഒരു നിമിഷം ചിന്തിച്ചുനോക്കൂ . അമ്മക്കു യോജിച്ചതാണോ ആ പ്രസ്താവന? സ്ത്രീയുടെ ഒരു നേരിയ സ്വരം പോലും അവിടെ ഉയര്‍ന്നില്ല പോലും! അഥവാ ഉയരാന്‍ അവസരം കൊടുത്തില്ല എന്നു പറയുന്നതാണു ശരി എന്നു പലരും പറഞ്ഞു കേള്‍ക്കുന്നു.

അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്‍ തുല്യനിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്‍ 'അമ്മ ''മനസ്സ് തങ്ങള്‍ക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെണ്‍കുട്ടികളും ജനങ്ങളാകേയും സംശയിച്ചാല്‍ ആര്‍ക്കെങ്കിലുംതെറ്റ് പറയാനാകുമോ?

Also Read:
ചലച്ചിത്ര താരങ്ങളുടെ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'AMMA' disgarceful to the mothers out there : Sreemathi teacher, Thiruvananthapuram, Criticism, News, Allegation, Facebook, Politics, Cinema, Entertainment, Kerala.