Follow KVARTHA on Google news Follow Us!
ad

ഷാരൂഖ് ഖാന്റെ പേരിൽ 500 കോടിയുടെ തട്ടിപ്പ്

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, നസിറുദ്ദീൻ സിദ്ദീഖി എന്നിവരുടെ പേരിൽ 500 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് The CBI on Wednesday said it has registered a case on the alleged Rs 500 crore online ponzi scam involving
മുംബൈ: (www.kvartha.com 30.06.2017) ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, നസിറുദ്ദീൻ സിദ്ദീഖി എന്നിവരുടെ പേരിൽ 500 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്. ഗാസിയാബാദ് കേന്ദ്രീകരിച്ചുള്ള വെബ് വർക്ക് ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനം നടത്തിയ തട്ടിപ്പിനെ കുറിച്ച് സി ബി ഐ അന്വേഷണം തുടങ്ങി.

ട്രേഡ് ലിങ്ക്സിന്റെ ആഡ്‌സ്ബുക്ക്.കോം എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഷാരൂഖ് ഖാനും നസിറുദ്ദീനും കമ്പനിയുടെ അംബാസഡർമാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അനുരാഗ് ജെയിൻ, സന്ദേശ് വർമ്മ, എന്നിവരാണ് ഇതിന്റെ പ്രൊമോട്ടർമാർ.

താരങ്ങൾ അംബാസഡർമാരാണെന്ന് വിശ്വസിച്ച് നിരവധി പേരാണ് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത്. ഇത്തരത്തിൽ 500 കോടി രൂപയാണ് ഇവർ കൈക്കലാക്കിയതെന്ന് സി ബി ഐ പറയുന്നു.


ഉത്തര പ്രദേശ് പോലീസാണ് ഇത് സംബന്ധിച്ച് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. തുടർന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐ ഏറ്റെടുത്തത്. ഏതാണ് രണ്ട് ലക്ഷം ആളുകളാണ് കമ്പനിയിൽ പണം നിക്ഷേപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: The CBI on Wednesday said it has registered a case on the alleged Rs 500 crore online ponzi scam involving the Ghaziabad-based Webwork Trade Links Pvt Ltd in Uttar Pradesh. A complaint has named Bollywood actors Shah Rukh Khan and Nawazuddin Siddiqui who endorsed Webwork Trade Link's shadow company Addsbook Marketing in 2016