Follow KVARTHA on Google news Follow Us!
ad

ഷെവര്‍ലേയുടെ ബീറ്റ് മേയ് 25ന് ഇന്ത്യന്‍ നിരത്തില്‍

ഷെവര്‍ലേയുടെ പുതിയ മോഡല്‍ കാറായ ബീറ്റ് മേയ് 25ന് ഇന്ത്യയന്‍ നിരത്തുകളിലെത്തും. 2015 ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ബീറ്റ് പുതിയ ഡിസൈനിലാണ് ഇന്ത്യയി Mumbai, National, Automobile, Car, Thrissur, Beat, Launch, India, New Chevrolet Beat to Launch in India on May 25, New Design Language.
മുംബൈ: (www.kvartha.com 30.04.2017) ഷെവര്‍ലേയുടെ പുതിയ മോഡല്‍ കാറായ ബീറ്റ് മേയ് 25ന് ഇന്ത്യന്‍ നിരത്തുകളിലെത്തും. 2015 ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ബീറ്റ് പുതിയ ഡിസൈനിലാണ് ഇന്ത്യയിലെത്തുന്നത്. 2016ലെ ഷെവര്‍ലെ സ്പാര്‍ക് ഗ്ലോബല്‍ മോഡലിനോട് സാദൃശ്യമുള്ളതാണ് ബീറ്റ്. ഷെവര്‍ലേ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്ന് പുതിയ മോഡലുകളില്‍ ആദ്യത്തേതാണ് ബീറ്റ്. ഇതിന് പിന്നാലെ ബീറ്റ് ആക്ടീവുനം ബീറ്റ് എസെന്‍ഷ്യയും പുറത്തിറക്കും. 2016ലെ ഡല്‍ഹി ഓട്ടോ ഷോയിലാണ് ഷെവര്‍ലേ ബീറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

സ്പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ബീറ്റിലുമുണ്ടാവും. എന്നാല്‍ പുതുമകള്‍ ഏറെ ഒരുക്കിയിട്ടുണ്ട്. ഹെഡ് ലാംപ്, ബംപര്‍, വലിയ ചക്രങ്ങള്‍ എന്നിവയിലാണ് പ്രധാനമാറ്റങ്ങള്‍. നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്തിനും മാറ്റമുണ്ടാവും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വോയിസ് കമാന്‍ഡ് കണ്‍ട്രോള്‍ എന്നിവ കാറിന്റെ ഉള്‍ഭാഗത്തെ ഇന്‍ഫോടെയ്ന്‍മെന്റ് സവിശേഷതകളാണ്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമാണ് ബീറ്റിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകളിലുള്ളത്.

കമ്പനി വിലയെക്കുറിച്ചുള്ള സൂചനകളൊന്നും പുറത്ത് വിട്ടിട്ടില്ല. ന്യൂ ടാറ്റ തിയാഗോ, ഹുണ്ടായ് ഗ്രാന്‍ഡ് ഐ10. ഫോര്‍ഡ് ഫീഗോ എന്നിവയോട് മത്സരിക്കാന്‍ ബീറ്റിന് കഴിയുമെന്നാണ് ഷെവര്‍ലെയുടെ പ്രതീക്ഷ.
Mumbai, National, Automobile, Car, Thrissur, Beat, Launch, India, New Chevrolet Beat to Launch in India on May 25, New Design Language.

Chevrolet is set to launch the new Beat hatchback in India on May 25, 2017.
The car is set to come with an all-new design language which will be similar to the 2016 Chevrolet Spark's global model, which was first unveiled at the 2015 New York Auto Show.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, National, Automobile, Car, Thrissur, Beat, Launch, India, New Chevrolet Beat to Launch in India on May 25, New Design Language.