Follow KVARTHA on Google news Follow Us!
ad

ലഹരി വ്യാപനം തടയാന്‍ എക്‌സൈസ് സേനയെ ശക്തിപ്പെടുത്തും: മന്ത്രി ടി പി രാമകൃഷ്ണന്‍

എക്‌സൈസ് വകുപ്പിലെ സേനാംഗങ്ങളുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും പുതുതായി 138 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുമെന്നും തൊ Kerala, Thiruvananthapuram, News, Police, Liquor, Ban, Excise, Sale, Excise active to drug banned.
തിരുവനന്തപുരം: (www.kvartha.com 30.04.2017) എക്‌സൈസ് വകുപ്പിലെ സേനാംഗങ്ങളുടെ അംഗ ബലം വര്‍ധിപ്പിക്കുമെന്നും പുതുതായി 138 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കായി പുതുതായി വാങ്ങിയ വാഹനങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പ് വനിതാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും വനിതാ പെട്രോളിംഗ് ആരംഭിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമായി രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പില്‍ ഇ ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആസ്ഥാനം മുതല്‍ ജില്ലാ ഓഫീസുകള്‍ വരെ ഇഓഫീസ് നടപ്പിലാക്കും. വകുപ്പ് നല്‍കുന്ന 22 സേവനങ്ങളില്‍ 16 എണ്ണം ഓണ്‍ലൈനാക്കി. ബാക്കി സേവനങ്ങളും ഈ വര്‍ഷം ഓണ്‍ലൈനാക്കും.


മദ്യത്തിന്റെ ലഭ്യത കുറയുമ്പോള്‍ അനധികൃത മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും സ്പിരിറ്റിന്റെയും വരവ് ശക്തമാകും. ആലപ്പുഴ ജില്ലയിലെ ഒരു കള്ളുഷാപ്പില്‍ നിന്ന് 25 ലിറ്റര്‍ സ്പിരിറ്റും 250 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും കണ്ടെത്തിയത് ഇതിന്റെ സൂചനയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി ലഹരിമരുന്നു വില്‍പനയും അനധികൃത മദ്യ വില്‍പനയും തടയുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

മദ്യവ്യവസായ മേഖലയില്‍ സുപ്രീംകോടതി വിധി അനുസരിച്ചാണ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മദ്യവില്‍പനശാലകള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. അബ്കാരി നിയമത്തിന്റെ അപര്യാപ്തതകള്‍ പരിഹരിച്ച് ആവശ്യമായ ഭേദഗതി വരുത്തും. ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍മാരായ എ വിജയന്‍, കെ എ ജോസഫ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ പി വി മുരളികുമാര്‍, അജിത്‌ലാല്‍ വി, വി ജെ മാത്യു തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.


Keywords: Kerala, Thiruvananthapuram, News, Police, Liquor, Ban, Excise, Sale, Excise active to drug banned.