Follow KVARTHA on Google news Follow Us!
ad

ഇത് 55 പേർക്ക് യാത്ര ചെയ്യാവുന്ന പറക്കും തളിക; ചാണക ബയോഗ്യാസ് ഇന്ധനമായി പ്രവർത്തിക്കുന്ന സംവിധാനം; യാത്രാനിരക്ക് 1 രൂപ; രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് ഓട്ടം തുടങ്ങി

ചാണക ബയോഗ്യാസ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് The revered cow has a new utility, as biogas produced from its dung will fuel the cheapest mode of transport for people in the country. A Kolkata-based company has designed a bus that will run on biogas produced from cow dung
കൊൽക്കത്ത: (www.kvartha.com 31.03.2017) ചാണക ബയോഗ്യാസ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് ഓട്ടം തുടങ്ങി. കൊല്‍ത്തയിലെ അള്‍ട്ടഡങ്ക-ഗരിയ റൂട്ടില്‍ 17.5 കി.മീറ്റര്‍ ദൂരം ഓടിച്ചാണ് ബയോഗ്യാസ് ബസിന്റെ പ്രഥമ സേവനത്തിന് തുടക്കം കുറിച്ചത്.

കേന്ദ്ര സർക്കാറിന്റെ പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ സെന്‍ട്രല്‍ സബ്‌സിഡി പദ്ധതിയുടെ ഭാഗമായാണ് ബയോഗ്യാസ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചാണക ബയോഗ്യാസ് ഇന്ധനമാക്കി 55 പേർക്ക് സഞ്ചരിക്കാവുന്ന ബസ് പുറത്തിറക്കിയത് ഫൊണിക്സ് ഇന്ത്യ റിസർച്ച് ഡവലപ്പ്മെന്റ് ഗ്രൂപ്പാണ് . ഒരു രൂപയാണ് 17.5 കി.മീറ്റര്‍ ദൂരം ബസ് യാത്രയ്ക്ക് ഈടാക്കുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലൈലാൻഡ് നിർമ്മിച്ച ബസിലാണ് ബയോഗ്യാസ് പ്രവർത്തിപ്പിച്ച് പരീക്ഷണം നടത്തിയത്.


ഈ ബസ് ആറ് കിലോ മീറ്റർ സഞ്ചരിക്കാൻ ഒരു കിലോ ഗ്രാം ബയോഗ്യാസ് വേണം. 20 രൂപയാണ് ഒരു കിലോ ഗ്രാം ചാണക ബയോഗ്യാസിന് ചെലവാകുക.


ഏകദേശം 13 ലക്ഷം രൂപയാണ് ബയോഗ്യാസ് ബസിന്റെ ആകെ നിര്‍മാണ ചെലവായി കണക്കായിട്ടുള്ളത്. ബയോ ഗ്യാസ് ബസ് പ്രവർത്തനം കാര്യക്ഷമമാണെന്നു കണ്ടാൽ ഈ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

Summary: At Rs 1 for 17km, cheapest bus in India fuelled by cow dung biogas launched in Kolkata
The revered cow has a new utility, as biogas produced from its dung will fuel the cheapest mode of transport for people in the country. A Kolkata-based company has designed a busthat will run on biogas produced from cow dung