സാനിറ്ററി നാപ്ക്കിനുകള്‍ക്ക് നികുതി ഒഴിവാക്കണം: മനേകാ ഗാന്ധി

ന്യൂഡല്‍ഹി:  (www.kvartha.com 31.03.2017) സാനിറ്ററി നാപ്ക്കിനുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി ആവശ്യപ്പെട്ടു. ധനമന്ത്രിക്ക് അയച്ച കത്ത് മുഖേനയാണ് മനേകാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

ജിഎസ് ടി നടപ്പിലാക്കുമ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ സാനിറ്ററി നാപ്കിനുകള്‍ ചരക്ക് സേവന നികുതികളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി നൂറുശതമാനം നികുതി ഇളവ് വരുത്തണമെന്നതാണ് ആവശ്യം.


ഇതിന് മുമ്പ് ലോക്‌സഭാ എംപി സുഷമാ ദേവി ഇതേ ആവശ്യം ഉന്നയിച്ച് രണ്ട് ലക്ഷത്തിലധികം ഒപ്പുകള്‍ അടങ്ങുന്ന നിവേദനം നല്‍കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് മനേകാ ഗാന്ധി ഇക്കാര്യം ഒന്നുകൂടി ശ്രദ്ധയില്‍ കൊണ്ടുവന്നത്.

Keywords: Maneka Gandhi writes to Arun Jaitley for making sanitary napkins tax free,
New Delhi, Letter, Finance Minister, Need, Tax, Avoid, GST, Loksabha, Sighn, Request.
Previous Post Next Post