പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു; പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: (www.kvartha.com 31.03.2017) രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസല്‍ ലീറ്ററിന് 2.91 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് വില കുറയാന്‍ കാരണമെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില കുറക്കുന്നത്. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധ രാത്രിയോടെ നിലവില്‍ വരും. രണ്ടാഴ്ചയ്ക്കിടയില്‍ ഇന്ധനവില പുനഃപരിശോധിക്കുന്ന നടപടിയുടെ ഭാഗമായാണ് വില കുറച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: New Delhi, National, Petrol Price, Diesel, Petrol price cut by Rs 3.77/litre, diesel by Rs 2.91/litre.
Previous Post Next Post