Follow KVARTHA on Google news Follow Us!
ad

മോഡിയുടെ സന്ദർശനത്തിൽ പ്രതിഷേധമറിയിച്ച് കൊണ്ട് റയിൽവേ സ്റ്റേഷനിൽ മാവോയിസ്റ്റ് സ്ഫോടനം

മോഡിയുടെ സന്ദർശനത്തിൽ പ്രതിഷേധമറിയിച്ച് ഒഡീഷ റയിൽവേ സ്റ്റേഷനിൽ A group of 20 alleged Naxalites attacked an Odisha railway station with explosives early this morning
ഭുവനേശ്വർ: (www.kvartha.com 31.03.2017) മോഡിയുടെ സന്ദർശനത്തിൽ പ്രതിഷേധമറിയിച്ച് ഒഡീഷ റയിൽവേ സ്റ്റേഷനിൽ മാവോയിസ്റ്റ് സ്ഫോടനം. ഭുവനേശ്വറിൽ നിന്നും 450 കിലോമീറ്റർ അകലെ ഡോയ്കാലു സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രീ പന്ത്രണ്ടര മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടിടത്താണ് ബോംബ് വെച്ചത്. ഒന്ന് സ്റ്റേഷൻ മാനേജറുടെ റൂമിലും മറ്റൊന്ന് ഗുഡ്‌സ് എൻജിന്റെ ഉള്ളിലും.സ്‌ഫോടനത്തിന് ശേഷം മോഡിക്കെതിരെയായി നിരവധി പോസ്റ്ററുകളുകളും സ്റ്റേഷന്റെ പല ഭാഗത്തായി പ്രത്യക്ഷപ്പെട്ടു. കൂടാതെ റയിൽവേ ഉദ്യോഗസ്ഥരുടെ വാക്കി ടോക്കി കാണാതെ പോയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അടുത്ത മാസം ഭുവനേശ്വറിലെ ബി ജെ പി യോഗത്തിൽ പങ്കെടുക്കാൻ മോഡി വരുന്നതിൽ പ്രതിഷേധിച്ചാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു.


ഒന്നര മണിക്കാണ് സ്റ്റേഷൻ മാസ്റ്റർ അപകടം റിപ്പോർട്ട് ചെയ്തത്. ആയുധധാരികളായ 25, 30 ആളുകൾ സ്റേഷനിലേക്ക് പ്രവേശിക്കുകയും ജീവനക്കാരെ പുറത്താക്കിയ ശേഷം ബോംബിടുകയുമായിരുന്നുവെന്ന് സ്റ്റേഷൻ മാനേജർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് 13 ഓളം തീവണ്ടികൾ വൈകിയോടിയതായി റയിൽവേ അറിയിച്ചു.

Image Credit: ANI

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Odisha railway station attacked with explosives by alleged Naxals, 13 train services canceled. A group of 20 alleged Naxalites attacked an Odisha railway station with explosives early this morning to protest Prime Minister Narendra Modi's upcoming visit there.