ശശീന്ദ്രനെതിരെയുള്ള ഹണിട്രാപ്പ്; മംഗളം ചാനല്‍ മേധാവി അജിത് കുമാര്‍ അടക്കം ഒമ്പതുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: (www.kvartha.com 31.03.2017) മുന്‍ ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോണ്‍വിളി വിവാദത്തില്‍ മംഗളം ചാനല്‍ മേധാവി അജിത് കുമാര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഐ.ടി ആക് ട്, ഇലക് ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം, ഗൂഢാലോചനാ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എട്ട് പേരടങ്ങുന്ന സംഘമാണ് ഈ സ്റ്റിങ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തതെന്ന് വിവാദത്തില്‍ ഖേദപ്രകടനം നടത്തിയവേളയില്‍ ചാനല്‍ മേധാവി വെളിപ്പെടുത്തിയിരുന്നു. മന്ത്രിയെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ അവകാശപ്പെട്ടത്. ഇതാണു ചാനല്‍ തന്നെ മാറ്റിപറഞ്ഞത്.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു ശശീന്ദ്രനും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒമ്പത് പേരെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. ഐ.ജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ഹൈടെക് സെല്‍ ഡി.വൈ.എസ്.പി ബിജു മോനാണ് അന്വേഷണ ചുമതല. കോട്ടയം, പാലക്കാട് ജില്ലാ പോലീസ് മേധാവികളെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാനല്‍ വാര്‍ത്തയെക്കുറിച്ച് ലഭിച്ച പരാതികളില്‍ കര്‍ശന നടപടിയെടുക്കാനുള്ള നിര്‍ദേശം ഡി.ജി.പിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയിരുന്നു. ശശീന്ദ്രനെ വിളിച്ച യുവതിയെന്ന പേരില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതായി ഇപ്പോള്‍ വിദേശത്തുള്ള തലസ്ഥാനത്ത് മുമ്പുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും പോലീസിന് കൈമാറി.

Honey-trap Saseendran: FIR filed against 9 including channel CEO, Thiruvananthapuram, Complaint, Police, Media, Chief Minister, Pinarayi vijayan, Kerala

ശശീന്ദ്രനൊപ്പം ചേര്‍ത്ത് തന്റെ ഫോട്ടോ ചാനല്‍ അധികൃതര്‍ തെറ്റായരീതിയില്‍ പ്രചരിപ്പിച്ചെന്ന് പരപ്പനങ്ങാടിയിലെ 19കാരി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന മുഴുവന്‍ പോസ്റ്റുകളും പോലീസ് പരിശോധിച്ചു തുടങ്ങി.

Also Read:
വാഹനപണിമുടക്ക് പൂര്‍ണം; സാധാരണ ഇടതടവില്ലാതെ പായുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ഭാഗികം മാത്രം; ഉള്‍നാടന്‍ റൂട്ടുകളില്‍ യാത്രക്കാര്‍ വലഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Honey-trap Saseendran: FIR filed against 9 including channel CEO, Thiruvananthapuram, Complaint, Police, Media, Chief Minister, Pinarayi vijayan, Kerala.
Previous Post Next Post