Follow KVARTHA on Google news Follow Us!
ad

ഫോൺ സംഭാഷണ വിവാദം: ശശീന്ദ്രന്റെ മടങ്ങി വരവിന് സാധ്യതയേറുന്നു, എല്ലാം പാർട്ടി തീരുമാനിക്കട്ടെയെന്ന് മുൻ മന്ത്രി

മുൻമന്ത്രി എ കെ ശശീന്ദ്രന്റെ മടങ്ങി വരവിന് സാധ്യതയേറുന്നു. രാജിയില്‍ കലാശിച്ച ഫോണ്‍ Chances for him to com back. The Mangalam channel CEO disclosed his stand that minister did not do
കോഴിക്കോട്: (www.kvartha.com 31.03.2017) മുൻമന്ത്രി എ കെ ശശീന്ദ്രന്റെ മടങ്ങി വരവിന് സാധ്യതയേറുന്നു. രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണം മാധ്യമ പ്രവര്‍ത്തകയുമായുള്ളതാണെന്ന് ചാനല്‍ സി ഇ ഒ അജിത് കുമാര്‍ വെളിപ്പെടുത്തിയതോടെ മന്ത്രിക്കെതിരെ നടന്നത് ഹണി ട്രാപ്പ് ഗൂഢാലോചനയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതാണ് ശശീന്ദ്രന് തുണയായത്.


ഇതോടെ പാർട്ടിക്കകത്ത് ഇദ്ദേഹത്തെ തിരിച്ച് കൊണ്ട് വരുന്നതിനായി ശ്രമങ്ങൾ നടക്കുന്നതായാണ് സൂചന. മാത്രവുമല്ല, മന്ത്രിക്കെതിരെ നടന്ന ഹണി ട്രാപ്പിംഗിനെതിരെ സാമൂഹിക സാംസ്കാരിക രംഗത്തെ പലരും മംഗളം ചാനലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ മംഗളത്തിനെതിരെ വൻ പ്രതിഷേധമാണ് അലയടിച്ചത്.

'ഇപ്പോഴെങ്കിലും സത്യം തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്നും മന്ത്രി പദവിയെക്കുറിച്ചും മറ്റും പാര്‍ട്ടി തീരുമാനിക്കുമെന്നും മുന്‍ ഗതാഗതമന്ത്രി പറഞ്ഞു. മംഗളം ചാനലിന്റെ മാപ്പ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം.


അതേസമയം, തോമസ് ചാണ്ടിയെ മന്ത്രിയാക്കാനായി ഒരു വശത്തു കൂടി എൻ സി പി കരുക്കൾ നീക്കുന്നുണ്ട്. എന്നാൽ പിണറായിയടക്കമുള്ളവരുടെ പിന്തുണ ശശീന്ദ്രന് ആയതിനാൽ തന്നെ തോമസ് ചാണ്ടിയുടെ ആഗ്രഹം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയാം.

നേരത്തെ ഫോൺ സംഭാഷണത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭാ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് പുറമെ പോലീസ് അന്വേഷണം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Former minister AK Shasheendran' lewd phone talk: Chances for him to com back. The Mangalam channel CEO disclosed his stand that minister did not do any wrong that one journalist woman called him and made honey trap