Follow KVARTHA on Google news Follow Us!
ad

മുന്‍ കാമുകി നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചു; പരാതിയുമായി നാല്‍പത്തഞ്ചുകാരി രംഗത്ത്

മുന്‍ കാമുകി തന്റെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചെന്ന പരാതിMumbai, Complaint, Friends, Court, Threatened, Allegation, News, National,
മുംബൈ: (www.kvartha.com 28.02.2017) മുന്‍ കാമുകി തന്റെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയുമായി നാല്‍പത്തഞ്ചുകാരി രംഗത്ത്. ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നതോടെയാണ് കാമുകിക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. യുവതികളില്‍ ഒരാള്‍ അവിവാഹിതയും മറ്റൊരാള്‍ വിവാഹ മോചിതയുമാണ്. 

മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പാത്തോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവതികള്‍ തമ്മില്‍ കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. ആദ്യം സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് ദൃഢമാകുകയും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ഒരുമിച്ച് താമസിക്കുന്നതിലേക്ക് വരെ എത്തുകയും ചെയ്തു.

Woman takes ex-girlfriend to court for posting her photo online, Mumbai, Complaint, Friends, Court, Threatened, Allegation, News, National

എന്നാല്‍ രണ്ടു വര്‍ഷം തുടര്‍ന്ന ബന്ധത്തിന് ആറുമാസം മുമ്പാണ് വിള്ളല്‍ ഉണ്ടായത്. ഇതോടെ യുവതിയുടെ കാമുകി ഫേസ്ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വാട്‌സാപ്പ് സ്റ്റാറ്റസായും ആരോപണ വിധേയായ യുവതി ഈ നഗ്‌ന ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവതി മെയില്‍ മുഖേന പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുവതി മാപ്പ് അപേക്ഷിച്ചെങ്കിലും പിന്നീടും ഭീഷണി തുടര്‍ന്നു. ഇതോടെ ഗത്യന്തരമില്ലാതെയാണ് യുവതി മുന്‍ കാമുകിക്കെതിരെ പരാതിപ്പെടാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി നാലിന് നാവ്ഖര്‍ പോലീസ് സ്‌റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 506, 509 തുടങ്ങിയ വകുപ്പുകള്‍ ആണ് പൂര്‍വ കാമുകിയ്ക്ക് എതിരെ കേസ് ചുമത്തിയിരിക്കുന്നത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് പൂര്‍വ കാമുകി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളി.

Also Read:
ദേവകി വധം: ഒഴാഴ്ചയ്ക്കുള്ളില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Woman takes ex-girlfriend to court for posting her photo online, Mumbai, Complaint, Friends, Court, Threatened, Allegation, News, National.