Follow KVARTHA on Google news Follow Us!
ad

ചിരിക്കാത്തവരെ ചിരിപ്പിക്കും എന്നിട്ട് ഫോട്ടോ എടുക്കും, പ്രത്യേക ലക്ഷ്യവുമായി ഫോട്ടോ പിടിക്കാനിറങ്ങിയ ഓസ്‌ട്രേലിയക്കാരനായ മുംബൈ ഫോട്ടോഗ്രാഫര്‍ ജെയ് വെയ്ന്‍സ്റ്റീന്‍ പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ചിരി ആരോഗ്യത്തിനു നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എങ്കിലും ചിരിക്കുന്ന കാര്യത്തിൽ Mumbai-based photographer Jay Weinstein was on a photography trip in Bikaner when he came across
മുംബൈ: (www.kvartha.com 28.02.2017) ചിരി ആരോഗ്യത്തിനു നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും ചിരിക്കുന്ന കാര്യത്തില്‍ ഒട്ടുമിക്കയാളുകളും പിശുക്കന്മാരാണ്. എപ്പോഴും മനസ്സില്‍ ഓരോന്ന് കെട്ടി വെച്ച് വെറുതെ ടെന്‍ഷനടിക്കുകയാണ് പലരുടേയും പ്രധാന പരിപാടി. എന്നാല്‍ ഓസ്‌ട്രേലിയക്കാരനായ ഫോട്ടോഗ്രാഫറുടെ മുന്നില്‍ ഈ മസില്‍ പിടുത്തമൊന്നും നടക്കില്ല. അദ്ദേഹം നിങ്ങളുടെ മുന്നിലെത്തിയോ എങ്കില്‍ ചിരിച്ചിരിക്കണം. ചിരിച്ചില്ലെങ്കിലോ എന്ന് ചോദിക്കേണ്ടതില്ല. ചിരിപ്പിച്ച് ഫോട്ടോ എടുത്ത ശേഷം മാത്രമേ അദ്ദേഹം വിട്ട് പോകുകയുള്ളൂ. ഓസ്‌ട്രേലിയക്കാരനായ ജെയ് വെയ്ന്‍സ്റ്റീന്‍ എന്ന ഫോട്ടോഗ്രാഫറാണ് അപൂര്‍വ ലക്ഷ്യവുമായി ലോകം ചുറ്റാനിറങ്ങിയത്.

2013 മുതലാണ് ഇദ്ദേഹത്തിന് ഇങ്ങനെ ഒരു ചിന്ത ഉണ്ടായതെന്ന് പറയുന്നു. ഒരിക്കല്‍ ഫോട്ടോ എടുക്കാനായി മുംബൈയിലെത്തിയ ഇദ്ദേഹം ഒരാളോട് ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. മസില്‍ പിടിച്ചിരിക്കുന്ന അദ്ദേഹം ഫോട്ടോ എടുത്തോളൂ എന്ന് പറഞ്ഞു. ജെയ് ഫോട്ടോ എടുത്തെങ്കിലും ക്യാമറയില്‍ പതിഞ്ഞ ചിരിക്കാത്ത മുഖം അദ്ദേഹത്തെ അലട്ടി. തുടര്‍ന്ന് വീണ്ടും ആ മനുഷ്യനോട് അപേക്ഷിച്ച് ഒരു ചിരിക്കുന്ന ഫോട്ടോ കൂടി എടുത്ത് കാണിച്ച് കൊടുത്തു. ചിരിക്കുന്ന ഫോട്ടോ കണ്ട അയാള്‍ക്ക് വീണ്ടും വീണ്ടും ഫോട്ടോ എടുക്കണമെന്നായി.


തുടര്‍ന്നങ്ങോട്ട് ജെയ് വെയ്ന്‍സ്റ്റീന്റെ പരിപാടി തന്നെ ഇതാണ്. ചിരിക്കാത്തവരെ ചിരിപ്പിക്കുക, ശേഷം ചിരിച്ച ഫോട്ടോയും ചിരിക്കാതെയുള്ള ഫോട്ടോയും കാണിച്ച് കൊടുക്കുക. എന്നിട്ട് വ്യത്യാസം അവരെ ബോധ്യപ്പെടുത്തുക. ആരും ചിരിക്കാതെയിരിക്കരുതെന്ന് പറയുന്ന ഇദ്ദേഹം അപരിചിതരെ കാണുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥക്ക് മാറ്റം വരുത്തുകയാണ് ചിരിക്കുന്നതും ചിരിക്കാത്തതുമായ ഫോട്ടോ എടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി.















Image Credit: Indian Express

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: This Mumbai photographer has been making people smile across India since 2013. Mumbai-based photographer Jay Weinstein was on a photography trip in Bikaner when he came across a man he wanted to click a picture of but was hesitant because the man looked serious.