Follow KVARTHA on Google news Follow Us!
ad

പി സി ജോര്‍ജിനുമാകാം കുറച്ചൊക്കെ മാന്യത

നിയമസഭാ സാമാജികര്‍ മാത്രമല്ല ഏത് തലത്തിലുള്ള ജനപ്രതിനിധിയും മാന്യനായിരിOffice, Complaint, Article,
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 28.02.2017) നിയമസഭാ സാമാജികര്‍ മാത്രമല്ല ഏത് തലത്തിലുള്ള ജനപ്രതിനിധിയും മാന്യനായിരിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. പ്രത്യേകിച്ചും കേരളം യുപിയും ബീഹാറുമൊന്നുമല്ലാത്തതുകൊണ്ട് ഇവിടെ ജനം ജനപ്രതിനിധികളുടെ ഗൂണ്ടായിസമൊന്നും അംഗീകരിച്ചു തരില്ല. പരമാവധി അവര്‍ സഹിക്കുന്നത് ജനം വൈദ്യുതി കിട്ടാതെ ഇരുട്ടത്ത് ഇരിക്കുമ്പോള്‍ വൈദ്യുതി ഓഫീസിലിരുന്ന് ചീട്ട് കളിക്കുന്ന ജീവനക്കാരെ എംഎല്‍എ രണ്ട് തെറി പറയുന്നതു വരെ മാത്രം.

പക്ഷേ, അത് എന്തിനുമുള്ള ലൈസന്‍സാണ് എന്ന് പി സി ജോര്‍ജ് ധരിച്ചുപോയി. മാത്രമല്ല, രണ്ട് മുന്നണികളെയും പരാജയപ്പെടുത്തി പൂഞ്ഞാറില്‍ വിജയിക്കുകകൂടി ചെയ്തതോടെ ഇനി ഞാനാണോ കേരളം എന്നൊരു ധാരണ അദ്ദേഹത്തിനു പിടികൂടുക കൂടി ചെയ്തിരിക്കുകയല്ലേ എന്നൊരു സംശയം. കാര്യമൊക്കെ ശരിയാണ്, പി സി ജോര്‍ജിന്റെ ആരെയും കൂസാത്ത ഭാവവും തുറന്നടിച്ചുള്ള രീതിയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ കുറേയുണ്ട്. അതുകൊണ്ട് പൂഞ്ഞാറില്‍ വോട്ടില്ലാത്തവര്‍ പോലും അവിടെ അങ്ങേര് ജയിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുമുണ്ടാകും.
P C George, you too? Office, Complaint, Article.

എന്നുവച്ച് പാവപ്പെട്ട കാന്റീന്‍ ജീവനക്കാരന്റെ മെക്കിട്ടു കേറിയത് ജനം കൈയടിയോടെ അംഗീകരിച്ചു തരുമെന്ന് കരുതിയെങ്കില്‍ പി സി ജോര്‍ജിനു തെറ്റി. അരിയും തിന്ന് ആശാരിച്ചിയേം കടിച്ച് പിന്നേം മുറുമുറുപ്പ് എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെ, എല്ലാം കഴിഞ്ഞ് കാര്യങ്ങള്‍ കൈവിട്ടു പോയശേഷവും മാധ്യമങ്ങളുടെ മുന്നില്‍ സംസാരിച്ച രീതി കണ്ടില്ലേ. ' അവന്‍ എന്നെ ചെകുത്താന്‍ നോക്കുന്നതുപോലെ നോക്കി' പോലും. പി സി ജോര്‍ജ് എന്ന എംഎല്‍എയെ പാവപ്പെട്ട കാന്റീന്‍ ജീവനക്കാരന്‍ ദയനീയമായി നോക്കിയെന്നു പറഞ്ഞാല്‍ മനസിലാകും. പക്ഷേ, ഇതിത്തിരി കടന്നുപോയി, ആരും വിശ്വസിക്കില്ലെന്നേ.

P C George, you too? Office, Complaint, Article

നിയമസഭാ സാമാജികന്റെ പ്രിവിലേജ് എംഎല്‍എ ഹോസ്റ്റല്‍ ക്യാന്റീനിലെ പയ്യനെ തല്ലിയാലും കിട്ടും എന്ന ധാരണയുടെ തലയ്ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കൈയോടെ കൊട്ടുകൊടുത്തത് നന്നായി. കേസുമായി മുന്നോട്ടു പോകാനുള്ള അവകാശം മര്‍ദനമേറ്റ ജീവനക്കാരന് ഉണ്ട് എന്നാണല്ലോ സ്പീക്കര്‍ പറഞ്ഞത്. പാവം പയ്യനെതിരെ സ്പീക്കര്‍ക്ക് പരാതി കൊടുക്കുമെന്നാണ് പി സി ജോര്‍ജ് പറയുന്നത്. അതും നന്ന്. സ്വയം പുലിയായി ഭാവിക്കുന്ന ജോര്‍ജ് പാവപ്പെട്ട ഒരു കുഞ്ഞെലിക്കെതിരെ കടലാസും പേനയുമായി നടക്കുന്നതു കാണാനുമുണ്ടാകും, രസം. ഗൂണ്ടകളെ വിട്ട് പയ്യന് രണ്ടെണ്ണം കൂടി കൊടുക്കുന്ന ലൈനൊന്നും ഇവിടെ നടപ്പില്ലെന്ന് നന്നായി അറിയാവുന്നതുകൊണ്ടാകും മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്വയം ന്യായീകരിച്ചതും.
ഇതുതന്നെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഇത് സാധാരണക്കാരെ കാണുമ്പോള്‍ രക്തസമ്മര്‍ദം കൂടുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും ഒരു പാഠമാണ്.

Also Read:
കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം 28 ന് തുടങ്ങില്ല; മാര്‍ച്ച് 31 ന് ആരംഭിക്കുമെന്ന് അധികൃതര്‍, അത് തന്നെ സംശയം, പത്തനംതിട്ടയില്‍ ഉദ്ഘാടനം 28 ന് തന്നെ