Follow KVARTHA on Google news Follow Us!
ad

സ്വര്‍ണം സ്ത്രീകള്‍ക്ക് ഭ്രമമാണ്; എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്വന്തം സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് ഗ്രാമവാസികള്‍ക്കായി നൂറിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കി യുവതിയുടെ ത്യാഗം

സ്വന്തം ആഭരണങ്ങൾ പണയം വെച്ച് ഗ്രാമവാസികൾക്കായി നൂറ് ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി Setting an inspiring example to others, a woman from Chhattisgarh’s Jashpur district mortgaged
റായ്പൂർ: (www.kvartha.com 28.02.2017) സ്വർണം സ്ത്രീകൾക്ക് ഒരു ഭ്രമമാണ്. എത്ര കിട്ടിയാലും മതി വരാത്ത ആഭരണങ്ങളോടുള്ള ആർത്തി പല കുടുംബങ്ങളിലേയും സ്വസ്ഥത നശിപ്പിച്ചിട്ടുണ്ട്. സ്വന്തം ഭർത്താവിനും കുട്ടികൾക്കും വരെ ഒരു ദിവസത്തേക്ക് പോലും സ്വർണം പണയം വെക്കാൻ കൊടുക്കാത്ത സ്ത്രീകൾ ഈ വാർത്ത ശ്രദ്ധിക്കുക തന്നെ വേണം.

സ്വന്തം വീട്ടുകാർക്കോ കുടുംബത്തിനോ വേണ്ടിയല്ല. നാട്ടുകാർക്ക് വേണ്ടിയാണ് ഈ സഹോദരി ആഭരണങ്ങൾ പണയം വെച്ചത് . അതും നൂറിലധികം ശൗചാലയങ്ങൾ നിർമ്മിച്ച് നൽകാൻ. ഛത്തീസ്‌ഗഢ് ജങ്ഷപൂർ ജില്ലയിലെ കാജൾ റോയ് ആണ് പ്രധാമന്ത്രിയുടെ സ്വഛ്‌ ഭാരത് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശൗചലായം നിർമ്മിച്ചത്.

ആദ്യം സ്വന്തം വാർഡിൽ 50 ശൗചാലയങ്ങൾ നിർമ്മിക്കാനായിരുന്നു കാജൾ തീരുമാനിച്ചിരുന്നത്. എന്നാൽ ആളുകളുടെ സഹകരണം കണ്ടപ്പോൾ കൂടുതൽ ശൗചാലയങ്ങൾ നിർമ്മിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വർണം പണയം വെച്ചതെന്ന് പറഞ്ഞ കാജൽ അതിൽ തനിക്ക് യാതൊരു മനോവിഷമവും ഇല്ലെന്നും വ്യക്തമാക്കുന്നു.

അതേസമയം കാജലിന്റെ പ്രവർത്തിയിൽ ജില്ലാ അധികാരികൾ അത്യന്തം സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തിന് മുഴുവൻ മാതൃകയായ യുവതിക്ക് എല്ലാ സഹായവും നൽകുന്നതോടൊപ്പം തന്നെ അവരെ ആദരിക്കുമെന്നും ജില്ലാ കളക്ടർ പ്രിയങ്ക ശുക്ല പ്രസ്ഥാപിച്ചു.

സ്വഛ്‌ ഭാരത് അഭിയൻ (എസ് ബി എ) ആശയം മുൻനിർത്തി മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ത്രീകൾക്ക് സ്ത്രീ ദിനത്തിൽ (വുമൺസ് ഡേ) പ്രധാമന്ത്രി ആദരവ് അർപ്പിക്കുമെന്നും ഈ ആദരവ് ഏറ്റു വാങ്ങാൻ കാജൾ എന്ത് കൊണ്ടും യോഗ്യയാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി .

2014 ഒക്ടോബർ രണ്ടിനാണ് പ്രധാനമന്ത്രി സ്വഛ്‌ ഭാരത് അഭിയാൻ (എസ് ബി എ) ആരംഭിച്ചത്. ഇത് പ്രകാരം 2019 ഒക്ടോബർ രണ്ടിന് മുമ്പായി രാജ്യത്ത് ഓപ്പൺ ഡിഫിക്കേഷൻ ഫ്രീ (ഒ ഡി എഫ്) നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 165 ഗ്രാമങ്ങളിലായി 3.46 കോടി ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

Image Credit: Indian Express

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Chhattisgarh: Woman mortgages jewellery to build more than 100 toilets. Setting an inspiring example to others, a woman from Chhattisgarh’s Jashpur district mortgaged her jewellery to make bricks with the help of other women to construct more than 100 toilets in the village