Follow KVARTHA on Google news Follow Us!
ad

ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ നടപടി: ഒരാഴ്ചയ്ക്കുള്ളില്‍ 2,258 പേര്‍ അറസ്റ്റില്‍

ഗുണ്ടാസംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഒരാഴ്ചയായി 2,258 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 205 പേരും Thiruvananthapuram, Kerala, Crime, Gun attack, Accused, Arrested
തിരുവനന്തപുരം: (www.kvartha.com 28.02.2017) ഗുണ്ടാസംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഒരാഴ്ചയായി 2,258 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 205 പേരും, കൊച്ചി റേഞ്ചില്‍ 526 പേരും, തൃശൂര്‍ റേഞ്ചില്‍ 499 പേരും, കണ്ണൂര്‍ റേഞ്ചില്‍ 1028 പേരുമാണ് അറസ്റ്റിലായത്.



ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം റൂറല്‍ 158, കൊല്ലം സിറ്റി 35, കൊല്ലം റൂറല്‍ 07, പത്തനംതിട്ട 05, കൊച്ചി സിറ്റി 148, എറണാകുളം റൂറല്‍ 39, ആലപ്പുഴ 321, കോട്ടയം 03, ഇടുക്കി 15, തൃശൂര്‍ സിറ്റി 177, പാലക്കാട് 266, മലപ്പുറം 56, കോഴിക്കോട് സിറ്റി 302, കോഴിക്കോട് റൂറല്‍ 121, കണ്ണൂര്‍ 397, വയനാട് 47, കാസര്‍കോട് 161.

ഗുണ്ടകള്‍ക്കെതിരെയുള്ള നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Crime, Gun attack, Accused, Arrested, Action against goons in Kerala.