ലൈംഗിക ബന്ധത്തിലേര്‍പെട്ടശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ രണ്ട് യുവതികള്‍ക്ക് വധശിക്ഷ; ആദ്യം വഴങ്ങിക്കൊടുത്തു, കൊല്ലാന്‍ പദ്ധതിയിട്ടത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ

ഷാര്‍ജ: (www.kvartha.com 31.01.2017) ലൈംഗിക ബന്ധത്തിലേര്‍പെട്ടശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ രണ്ട് യുവതികള്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. 32കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35കാരിയായ ഫിലിപ്പീന യുവതിയുമാണ് ശിക്ഷിക്കപ്പെട്ടത്. ലൈംഗികബന്ധത്തിന് ശേഷം രണ്ടു യുവതികളും ചേര്‍ന്നു ഡ്രൈവറെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

2014 ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43കാരനായ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് അസ്വാഭാവികതയൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ മരണം ശ്വാസം മുട്ടിയാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.

'Jealous' maids sentenced to death for killing driver in UAE, Sharjah, Indonesia, Philippines, Dead Body, Report, News, Gulf.


'Jealous' maids sentenced to death for killing driver in UAE, Sharjah, Indonesia, Philippines, Dead Body, Report, News, Gulf

ഡ്രൈവറുടെ കഴുത്തില്‍ കണ്ട പാടുകള്‍ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് വീട്ടിലെ ജോലിക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഷാര്‍ജ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന യുവതികള്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.

പ്രതികളായ രണ്ടു യുവതികളുമായും യുവാവിനുണ്ടായിരുന്ന അവിഹിതബന്ധമാണ് ഇരുവരേയും കൊലയ്ക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം ഇരുവര്‍ക്കും അറിയില്ലായിരുന്നു. യുവാവിനെ ഇരുവരും അകമഴിഞ്ഞായിരുന്നു സ്‌നേഹിച്ചിരുന്നത്. എന്നാല്‍ പിന്നീട് തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായ യുവതികള്‍ ചതിയനായ കാമുകനെ വകവരുത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. യുവാവിന്റെ ചതി മനസിലായ യുവതികള്‍ അയാളുമായി അകന്നെങ്കിലും തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് വീണ്ടും ഇരുവരും അയാള്‍ക്ക് മുന്നില്‍ വീണ്ടും വഴങ്ങുകയുണ്ടായി. ഒടുവില്‍ യുവാവിന്റെ ശല്യം ഇല്ലാതാക്കാന്‍ അയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതികള്‍ പോലീസിന് മൊഴി നല്‍കി.

കൊല ആസൂത്രണം ചെയ്ത യുവതികള്‍ യുവാവിനെ സ്‌നേഹത്തോടെ മുറിയില്‍ വിളിച്ചുവരുത്തുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിനുശേഷം യുവതികളിലൊരാള്‍ ഡ്രൈവറെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മുറി വൃത്തിയാക്കി പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. അതിനുശേഷം സ്‌പോണ്‍സറെ വിളിച്ച് ഡ്രൈവറെ കാണുന്നില്ലെന്ന വിവരം പറഞ്ഞു. സ്ഥലത്തെത്തിയ സ്‌പോണ്‍സറാണ് വിവരം പോലീസില്‍ അറിയിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രതികളായ യുവതികള്‍ ഇവിടെ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്.

പ്രതികള്‍ക്ക് മാപ്പു നല്‍കാനാവില്ലെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാണ് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ വാദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Also Read:
മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

Keywords: 'Jealous' maids sentenced to death for killing driver in UAE, Sharjah, Indonesia, Philippines, Dead Body, Report, News, Gulf.
Previous Post Next Post