Follow KVARTHA on Google news Follow Us!
ad

മാലേഗാവ് സ്‌ഫോടനം: ഒളിവിലെന്ന് കരുതിയിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരായ 2 പ്രതികള്‍ 2008ല്‍ എ ടി എസ്സിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍, മൃതദേഹങ്ങള്‍ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ സംസ്‌കരിച്ചു

മാലേഗാവ് സ്‌ഫോടനക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എ ടി എസ് ഉദ്യോഗസ്ഥന്‍. കേസിലെ പ്രധാന പ്രതികളായ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ 2008ല്‍ തന്നെ Mumbai, Bomb Blast, Malegaon Blast, National, Two RSS workers accused in Malegaon
മുംബൈ: (www.kvartha.com 30.12.2016) മാലേഗാവ് സ്‌ഫോടനക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എ ടി എസ് ഉദ്യോഗസ്ഥന്‍. കേസിലെ പ്രധാന പ്രതികളായ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ 2008ല്‍ തന്നെ എ ടി എസ്സിന്റെ കസ്റ്റഡിയില്‍ വെച്ച് മരിച്ചതായും, ഇവരുടെ മൃതദേഹങ്ങള്‍ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കൂടെ സംസ്‌കരിച്ചതായും ഇപ്പോള്‍ സസ്‌പെന്‍ഷനിലിരിക്കുന്ന ഇന്‍സ്‌പെക്ടര്‍ മെഹബൂബ് മുജവാര്‍ ആണ് ചാനലിലൂടെ വെളിപ്പെടുത്തിയത്.


രണ്ട് പ്രതികളും ഒളിവിലാണെന്നാണ് എന്‍ ഐ എ കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേസിലെ പ്രതികളായ സന്ദീപ് ദാംഗെ, രാംജി കല്‍സാംഗ്ര എന്നിവരെ എ ടി എസ്സിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയ ശേഷം വിവരം മൂടിവെച്ചുവെന്നാണ് മഹാരാഷ്ട്രയിലെ എ ടി എസില്‍ അംഗമായിരുന്ന മെഹബൂബ് പറയുന്നത്. കൊല്ലപ്പെട്ട ഈ രണ്ട് പേരുമാണ് മാലേഗാവില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.

വിവിധ കാരണങ്ങളാലാണ് മെഹബൂബിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഈ കേസ് പരിഗണിക്കുന്ന സോലാപൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സത്യവാങ്മൂലത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും മാലേഗാവ് സ്‌ഫോടന കേസ് നേരത്തെ അന്വേഷിച്ചിരുന്ന മെഹ്ബൂബ് പറയുന്നു. അഞ്ച് മാസത്തെ സേവനത്തിന് ശേഷം 2009 ഏപ്രിലിലാണ് മെഹബൂബിനെ എ ടി എസ്സില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. 

അതേസമയം ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന തനിക്കെതിരെ വ്യാജ കേസുകളെടുത്ത് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും മെഹബൂബ് വിശദീകരിക്കുന്നത്. 2008 സെപ്റ്റംബര്‍ 29ന് മാലേഗാവിലെ ബിക്കു ചൗക്കിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിക്കുകയും, 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രഗ്യാ സിംഗ് താക്കൂറായിരുന്നു കേസിലെ മുഖ്യപ്രതി. 


Keywords: Mumbai, Bomb Blast, Malegaon Blast, National, Two RSS workers accused in Malegaon blasts were killed by ATS.