Follow KVARTHA on Google news Follow Us!
ad

പുതിയ വര്‍ഷാരംഭത്തില്‍ തന്നെ പിണറായി സര്‍ക്കാരിനെ കാത്ത് രണ്ട് നിര്‍ണായക തീരുമാനങ്ങള്‍; രണ്ട് ഐപിഎസുകാരുടെ വിധി സര്‍ക്കാരിനും വിധി നിര്‍ണായകം

രണ്ട് ഐപിഎസുകാരുടെ വിധി പിണറായി സര്‍ക്കാരിനെ പുതുവര്‍ഷത്തുടക്കത്തില്‍ പ്രതിസന്ധിയിലാക്കാന്‍ കാത്തിരിക്കുന്നു. Kerala, Thiruvananthapuram, Police, Two IPS officers will be made headaches for LDF Govt. soon
തിരുവനന്തപുരം: (wwww.kvartha.com 31.12.2016) രണ്ട് ഐപിഎസുകാരുടെ വിധി പിണറായി സര്‍ക്കാരിനെ പുതുവര്‍ഷത്തുടക്കത്തില്‍ പ്രതിസന്ധിയിലാക്കാന്‍ കാത്തിരിക്കുന്നു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരേ ടി പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധിയാണ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടാണ് മറ്റൊന്ന്.

ജേക്കബ് തോമസ് തുറമുഖ വകുപ്പില്‍ ജോലി ചെയ്ത കാലത്തെ ചില ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആ റിപ്പോര്‍ട്ട് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണ്. അതില്‍ അദ്ദേഹം എന്തു തീരുമാനമെടുക്കുന്നു എന്നത് ജേക്കബ് തോമസിനും സര്‍ക്കാരിനു നിര്‍ണായകമാണ്. ജേക്കബ് തോമസിനെ നിരപരാധിയാക്കി രക്ഷപ്പെടിത്താന്‍ സാധിക്കാത്ത വിധത്തിലുള്ളതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.

 Kerala, Thiruvananthapuram, Police, Two IPS officers will be made headaches for LDF Govt. soon, Jacob Thomas, TPM Senkumar, Court.


ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ പോലീസ് മേധാവി സ്ഥാനത്തിനിന്ന് മാറ്റിയതിനെതിരേ ടി പി സെന്‍കുമാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും സംസ്ഥാന പോലീസ് മേധാവിയായി തുടരാന്‍ അവസരം നല്‍കാതെ ഇടയ്ക്കുവച്ച് മാറ്റുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയില്ല. അതിനെതിരേയാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ട് രണ്ട് മാസത്തോളമായെങ്കിലും വിധി വന്നില്ല. ജനുവരി ആദ്യം തന്നെ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാരിന്റേത് എന്ന വാദം അംഗീകരിച്ച് സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയാക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അത് പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കും.

സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാമെങ്കിലും സുപ്രീംകോടതി വിധിയുടെ ലംഘനം എന്ന സെന്‍കുമാറിന്റെ വാദം നിലനില്‍ക്കുകയാണ്. നേരേമറിച്ച്, ഹൈക്കോടതി വിധി സെന്‍കുമാറിന്റെ അപേക്ഷ നിരസിക്കുന്നതാണെങ്കില്‍ സര്‍ക്കാരിന് സ്വന്തം തീരുമാനത്തിന്റെ പേരില്‍ തല ഉയര്‍ത്തി നില്‍ക്കാനും സാധിക്കും. ജനുവരി മാസം തന്നെ പിണറായി സര്‍ക്കാരിന് അതീവനിര്‍ണായകമാകുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.

പോലീസിന്റെ നടപടികളുടെ പേരില്‍ ഉണ്ടായ വലി കോലാഹലങ്ങളില്‍ നിന്ന് അല്‍പ്പമൊന്ന് തലയൂരി നില്‍ക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരും സിപിഎമ്മും. അതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ നിര്‍ണായക ദിനങ്ങളെത്തുന്നത്.

Keywords: Kerala, Thiruvananthapuram, Police, Two IPS officers will be made headaches for LDF Govt. soon, Jacob Thomas, TPM Senkumar, Court.