Follow KVARTHA on Google news Follow Us!
ad

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 15 കാരിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 15കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേഷ്, അക്ബര്‍, വെങ്ക റെഡ്ഡി എന്നിവരാണ് Molestation, National, Tamilnadu, Crime, Police, Investigates, Accused, Three men molested
ഹൈദരാബാദ്: (www.kvartha.com 31.12.2016) സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 15കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേഷ്, അക്ബര്‍, വെങ്ക റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. മൂവരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.


ഡാന്‍സുകാരിയായ പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം നല്‍കാമെന്നാണ് ഇവര്‍ വാഗ്ദാനം നല്‍കിയത്. ഡിസംബര്‍ മൂന്നിന് വീടുവിട്ട പെണ്‍കുട്ടി മൂവര്‍ സംഘം നല്‍കിയ വാഗ്ദാനം വിശ്വസിച്ച് അവര്‍ക്കൊപ്പം കഴിയുകയായിരുന്നു. ഇതിനിടയിലാണ് സംഘം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് ബഞ്ചാര ഹില്‍സ് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ ശ്രീനിവാസ് പറഞ്ഞു.

Keywords: Molestation, National, Tamilnadu, Crime, Police, Investigates, Accused, Three men molested 15-year-old girl by promising a role in movie.