Follow KVARTHA on Google news Follow Us!
ad

മാസം 24,000 കൊടുക്കുന്ന മോഡിയും ജോലി ചെയ്താല്‍ ശമ്പളം കൊടുക്കാത്ത സംസ്ഥാന സര്‍ക്കാരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് തിരുവഞ്ചൂര്‍

കോട്ടയം: (www.kvartha.com 31.12.2016) കറന്‍സി ക്ഷാമവും കെ എസ് ആര്‍ ടി സി പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാസം 24Kerala, Thiruvanjoor Radhakrishnan, UDF, Congress, CPM

കോട്ടയം: (www.kvartha.com 31.12.2016) കറന്‍സി ക്ഷാമവും കെ എസ് ആര്‍ ടി സി പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാസം 24,000 കൊടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജോലി ചെയ്താല്‍ ശമ്പളം കൊടുക്കാത്ത സംസ്ഥാന സര്‍ക്കാരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും തിരുവഞ്ചൂര്‍. സാമ്പത്തീകമായി മെച്ചപ്പെട്ട കെ എസ് ആര്‍ ടിസിയെ തകര്‍ത്തത് ഇടതുസര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
Kerala, Thiruvanjoor Radhakrishnan, UDF, Congress, CPM

പ്രതിപക്ഷം നിര്‍ജ്ജീവമാണെന്ന കെ മുരളീധരന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തിരുവഞ്ചൂരിന്റെ രംഗപ്രവേശം. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ രൂക്ഷമാണെന്നും നിലവിലെ സാഹചര്യത്തില്‍ ശരാശരി പ്രതിപക്ഷമായാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു.

കബളിപ്പിക്കപ്പെട്ടു എന്ന തോന്നലാണ് സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കുള്ളത്. ഇത് പ്രയോജനപ്പെടുത്തണം. മുന്നണിയിലും കോണ്‍ഗ്രസിലുമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. ജനുവരി മൂന്നാം തീയതിയിലെ യോഗം നിര്‍ണ്ണായകമാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
Kerala, Thiruvanjoor Radhakrishnan, UDF, Congress, CPM

Keywords: Kerala, Thiruvanjoor Radhakrishnan, UDF, Congress, CPM