Follow KVARTHA on Google news Follow Us!
ad

ഹിന്ദുമതം അപകടത്തിലാണ്, ഹിന്ദുത്വ രാഷ്ട്രം വേണ്ടെന്ന് പറയണം: നയന്‍ താര സെഹ്ഗാള്‍

ലഖ്‌നൗ: (www.kvartha.com 31.12.2016) ഹിന്ദു രാഷ്ട്രം വേണ്ടെന്ന് പറയണമെന്ന് പ്രമുഖ എഴുത്തുകാരി നയന്‍ താര സെഹ്ഗാള്‍. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാ National, Hinduism, Nayantara Sehgal

ലഖ്‌നൗ: (www.kvartha.com 31.12.2016) ഹിന്ദു രാഷ്ട്രം വേണ്ടെന്ന് പറയണമെന്ന് പ്രമുഖ എഴുത്തുകാരി നയന്‍ താര സെഹ്ഗാള്‍. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലായതിനാലാണ് ഹിന്ദുത്വ രാഷ്ട്രമെന്ന ആശയം നിഷേധിക്കപ്പെടേണ്ടെതെന്നും അവര്‍ പറഞ്ഞു.

ലഖ്‌നൗവില്‍ ഗാന്ധിഭവനില്‍ നടന്ന 'ഹസ്താക്ഷേപ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

മതേതരത്വം അപകടത്തിലാണ്. ഹിന്ദുത്വ ആശയക്കാര്‍ ഹിന്ദുമതത്തെ പരിഹസിച്ച് നശിപ്പിച്ച് അപകടത്തിലാക്കിയിരിക്കുന്നു. നമുക്കത് സുതാര്യമാക്കണം. ഹിന്ദു രാഷ്ട്രം വേണ്ട. അതാകട്ടെ നമ്മുടെ മുദ്രാവാക്യം സെഹ്ഗാള്‍ പറഞ്ഞു.

നെഹ്‌റു ഗാന്ധി കുടുംബത്തിലെ ഒരംഗമാണ് സെഹ്ഗാള്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മൂന്ന് പെണ്മക്കളില്‍ രണ്ടാമത്തവള്‍. 1986ല്‍ സാഹിത്യ അക്കാദമി പുരസ്‌ക്കാരം അവര്‍ക്ക് ലഭിച്ചിരുന്നു. 'റിച്ച് ലൈക്ക് അസ്' എന്ന പുസ്തകത്തിനായിരുന്നു പുരസ്‌ക്കാരം.
 National, Hinduism, Nayantara Sehgal

SUMMARY: Noted writer Nayantara Sahgal said the country’s cultural diversity and freedom of expression is in danger and called upon the people to say no to “Hindu Rashtra”.

Keywords: National, Hinduism, Nayantara Sehgal