Follow KVARTHA on Google news Follow Us!
ad

കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്

കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്. പുതുവത്സരാഘോഷ വേളയില്‍ കൊച്ചി, ഗോവ, പൂണെ, മുംബൈ Israel, India, Kochi, Kerala, Terror Attack, World, Israel issues travel warning for India
ജറൂസലേം: (www.kvartha.com 31.12.2016) കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്. പുതുവത്സരാഘോഷ വേളയില്‍ കൊച്ചി, ഗോവ, പൂണെ, മുംബൈ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിദേശികളെ ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണം ഉണ്ടായേക്കുമെന്നാണ് ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് അവിടെയുള്ള ബന്ധുക്കളുമായി ബന്ധപ്പെടണം. വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ബീച്ചുകളും, പാര്‍ക്കുകളും, ക്ലബ്ബുകളുമാണ് തീവ്രവാദികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. പുതുവത്സരാഘോഷ പരിപാടികള്‍ കഴിവതും ഇത്തരം സ്ഥലങ്ങളില്‍ പൗരന്‍മാര്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയുള്ള വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളും മാധ്യമങ്ങളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാനും ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്‍മാരോട് ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഇസ്രയേലില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായ വെള്ളിയാഴ്ചത്തെ സാബത്ത് ആരംഭിച്ചതിന് ശേഷമാണ് അടിയന്തരമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

Keywords: Israel, India, Kochi, Kerala, Terror Attack, World, Israel issues travel warning for India.