Follow KVARTHA on Google news Follow Us!
ad

നിങ്ങളറിയുന്ന മാന്ത്രിക താരം വാങ്ങുന്നത് മാസം 28 കോടി രൂപ ശമ്പളം!

ബീജിംഗ്: (www.kvartha.com 31.12.2016) ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫുട്‌ബോള്‍ താരമായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കാര്‍ലോസ് ടവസ്. ഷാങ് ഹായ് ഷെന്‍ഹുവ എന്ന ഫുട്‌ബോള്‍ ക്ലബ്ബി Sports, Football, Carlos Tevez,
ബീജിംഗ്: (www.kvartha.com 31.12.2016) ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫുട്‌ബോള്‍ താരമായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കാര്‍ലോസ് ടവസ്. ഷാങ് ഹായ് ഷെന്‍ഹുവ എന്ന ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടിയാണ് കാര്‍ലോസ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് മാസത്തില്‍ 4.187 മില്യണ്‍ ഡോളറാണ് കാര്‍ലോസിന്റെ പ്രതിഫലം. അതായത് ഏകദേശം 28 കോടി രൂപ. ആഴ്ച കണക്കെടുത്താല്‍ 1.046 മില്യണ്‍ ഡോളര്‍. ദിവസത്തില്‍ 149,535 ഡോളര്‍. മിനിട്ടില്‍ 103 ഡോളര്‍. സെക്കന്റില്‍ 1.73 ഡോളര്‍. അര്‍ജന്റീന ബ്യൂണസ് അയേഴ്‌സ് സ്വദേശിയാണ് ടവസ്. ഒടുവില്‍ വാങ്ങിയ ശമ്പളത്തിന്റെ പത്തിരട്ടിയാണ് ഷാങ് ഹായ് ഷെന്‍ഹുവ ടെവസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

 Sports, Football, Carlos Tevez,

SUMMARY:
$4.187 million a month, $1.046m a week, $149,535 a day, $149,535 a day, $103 a minute, or $1.73 a second, according to reports.

Keywords: Sports, Football, Carlos Tevez,