Follow KVARTHA on Google news Follow Us!
ad

ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതിയുടെ കൊല: ഭാര്യയും കാമുകനായ പോലീസുകാരനും പിടിയില്‍

ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമിരിദീസിനെ (59) കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും, കാമുകനായ പോലീസുകാരനും പിടിയിലായി. അമിരിദീസിന്റെ Brazil, Crime, Accused, Arrest, Police, Investigates, World, Brazil says Greek ambassador
റിയോ ഡി ജനീറോ: (www.kvartha.com 31.12.2016) ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമിരിദീസിനെ (59) കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും, കാമുകനായ പോലീസുകാരനും പിടിയിലായി. അമിരിദീസിന്റെ ഭാര്യയും ബ്രസീലുകാരിയുമായ ഫ്രാങ്കോയിസ് ഡിസൂസ ഒലിവെയ്‌രയും (40), ബ്രസീലിയന്‍ പോലീസുകാരന്‍ സെര്‍ജിയോ ഗോമസ് മൊറേരിയ (29)യും ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്തത്. ഗോമസാണ് കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് കണ്ടെത്തി.


ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റതായാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് റിയോയില്‍ കാറിനകത്ത് അമിരിദീസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തത്. ഇതിന് മുമ്പ് ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഒലിവെയ്‌ര പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ മൊഴിയില്‍ വൈരുധ്യം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്.
Brazil, Crime, Accused, Arrest, Police, Investigates, World, Brazil says Greek ambassador murdered by wife's policeman lover.

മൊറേരിയയ്ക്കും പുറമെ, ഇയാളുടെ സഹോദരനായ എഡ്വാര്‍ഡോ ടെഡേഷിയേയും സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം കൃത്യത്തില്‍ തനിക്ക് പങ്കില്ലെന്നും, കൊലപാതകത്തെ പറ്റി മുന്‍കൂട്ടി അറിയാമായിരുന്നുവെന്നുമാണ് ഒലിവെയ്‌ര പോലീസിനോട് സമ്മതിച്ചത്.

Keywords: Brazil, Crime, Accused, Arrest, Police, Investigates, World, Brazil says Greek ambassador murdered by wife's policeman lover.