Follow KVARTHA on Google news Follow Us!
ad

ബുക്‌സര്‍ ജയിലില്‍ നിന്നും 5 പേര്‍ തടവുചാടി

ബുക്‌സര്‍: (www.kvartha.com 31.12.2016) ബീഹാറിലെ ബുക്‌സര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 5 തടവുകാര്‍ ജയില്‍ ചാടി. കൊടിയ കുറ്റവാളികളാണ് ജയില്‍ ചാടിയത്.National, Bihar, Jail Break

ബുക്‌സര്‍: (www.kvartha.com 31.12.2016) ബീഹാറിലെ ബുക്‌സര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 5 തടവുകാര്‍ ജയില്‍ ചാടി. കൊടിയ കുറ്റവാളികളാണ് ജയില്‍ ചാടിയത്. ഒരാള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളും മറ്റുള്ളവര്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരുമാണ്.

പ്രദീപ് സിംഗ്, ദിയോദരി റായ്, സോനും പാണ്ഡെ, ഉപേന്ദ്ര ഷാ, സൊനു സിംഗ് എന്നിവരാണ് തടവുചാടിയത്. ഇവരെ ജയിലിലെ തന്നെ ഹോസ്പിറ്റല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നുമാണിവര്‍ രക്ഷപ്പെട്ടത്.
National, Bihar, Jail Break

കിടക്കവിരിയും തോര്‍ത്തും ഇരുമ്പ് വടിയുമുപയോഗിച്ചാണിവര്‍ രക്ഷപ്പെട്ടത്. ഇരുമ്പ് വടി ഉപയോഗിച്ച് വാര്‍ഡിലെ കക്കൂസിന്റെ ജനലുകള്‍ തകര്‍ത്ത് അതിലൂടെ നുഴഞ്ഞുകയറി ബെഡ്ഷീറ്റില്‍ ഊര്‍ന്നിറങ്ങിയായിരുന്നു രക്ഷപ്പെടല്‍.

ഇവരെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍.
5-prisoners-escaped

SUMMARY: Five prisoners escsaped from the highly secure Buxar Central Jail yesterday night, raising questions over security of jails in the country.

Keywords: National, Bihar, Jail Break