Follow KVARTHA on Google news Follow Us!
ad

പരേതാത്മാവിനെ ക്ഷണിച്ചിട്ടും ഗവര്‍ണര്‍ക്ക് ക്ഷണമില്ല; കേരളത്തിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ വിവാദത്തില്‍

കേരളത്തിന്റെ അറൂപത് വര്‍ഷങ്ങള്‍ ആഘോഷമാക്കാനൊരുങ്ങുമ്പോള്‍Celebration, Governor, Government, Assembly, Programme, Controversy, Marriage, Pinarayi vijayan, Chief Minister, Inauguration, Kerala
തിരുവനന്തപുരം: (www.kvartha.com 01.11.2016) കേരളത്തിന്റെ അറൂപത് വര്‍ഷങ്ങള്‍ ആഘോഷമാക്കാനൊരുങ്ങുമ്പോള്‍ സംസ്ഥാനനിയമസഭയും സര്‍ക്കാരും സംയുക്തമായി നടത്തുന്ന വജ്രകേരളം പരിപാടി വിവാദത്തിലേക്ക്. മുഖ്യാതിഥിയാവാന്‍ അര്‍ഹതയുള്ള കേരളഗവര്‍ണര്‍ സദാശിവത്തെ ഒഴിവാക്കിക്കൊണ്ടാണ് കേരളം വജ്രകേരളം പരിപാടിക്ക് തുടക്കം കുറിക്കുന്നത്.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വജ്രകേരളം പരിപാടിയിലേക്ക് സദസിലേക്ക് ആയിരത്തിലേറെ പേരെ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ വേദി അലങ്കരിക്കുന്നതിനായി 60 പ്രമുഖ വ്യക്തിത്വങ്ങള്‍ വേറെയും. മരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ എസ് ജോസിനുപോലും ക്ഷണക്കത്ത് അയച്ചിട്ടും ഗവര്‍ണറെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നടപടി വലിയ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.

ചെന്നൈയില്‍ ഒരു ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനിരുന്ന ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യാത്ര നീട്ടി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ചൊവ്വാഴ്ച ചെന്നൈയിലേക്ക് തിരിക്കും. പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായി സൂചനകളുണ്ട്.

വിഷയത്തില്‍ പരസ്പരം പഴിചാരുന്ന നിലപാടാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും പുലര്‍ത്തുന്നത്. ഗവര്‍ണറെ ക്ഷണിക്കാത്തതിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയറ്റും തയാറാകുന്നില്ല. നിയമസഭാ സെക്രട്ടേറിയറ്റാണ് പരിപാടി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, കേരളപ്പിറവി ആഘോഷച്ചടങ്ങില്‍നിന്ന് ഒഴിവാക്കി അപമാനിച്ചതായി പത്മഭൂഷണ്‍ ജേതാവും അറിയിച്ചു. കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരെയാണ് ക്ഷണിച്ചശേഷം ഒഴിവാക്കിയത്.



Celebration, Governor, Government, Assembly, Programme, Controversy, Marriage, Pinarayi vijayan, Chief Minister, Inauguration, Kerala
Keywords: Celebration, Governor, Government, Assembly, Programme, Controversy, Marriage, Pinarayi vijayan, Chief Minister, Inauguration, Kerala