വജ്രജൂബിലിയുടെ നിറവില്‍ കേരളം തിളങ്ങുന്നു; ആഘോഷമാക്കാനൊരുങ്ങി കേരളനിയമസഭ

തിരുവനന്തപുരം: (www.kvartha.com 01.11.2016) കേരളം അറുപതിന്റെ നിറവില്‍. ഈ വജ്രനിമിഷം ആഘോഷമാക്കാനൊരുങ്ങുകയാണ് കേരളക്കരയാകെ. ഇതിന്റെ ഭാഗമായി കേരളനിയമസഭയും ഒരു വര്‍ഷം നീളുന്ന വജ്രകേരളം ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കും. സര്‍ക്കാരുമായി സഹകരിച്ച് നടത്തുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

കേരളപ്പിറവി പ്രമാണിച്ച് ചൊവ്വാഴ്ച സഭാനടപടികള്‍ നിര്‍ത്തി വയ്ക്കുമെന്നും രാവിലെ ഒമ്പതിന് ചേരുന്ന കക്ഷി നേതാക്കളുടെ പ്രസംഗത്തിന് ശേഷം സഭയ്ക്കു പുറത്ത് സമ്മേളനമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ സ്പീക്കര്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സുഗതകുമാരി, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, യു.ഡി.എഫ്. നിയമസഭാ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ടി. ഉഷ, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി തുടങ്ങിയവര്‍ പ്രസംഗിക്കും. മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ സ്പീക്കര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് 60 മണ്‍ചിരാതുകള്‍ തെളിക്കും.

രാവിലെ എട്ടരയോടെ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങും. പ്രമോദ് പയ്യന്നൂരിന്റെ കാവ്യഗാന ദൃശ്യ വിരുന്ന്, ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷനും ഡോ. കെ. ഓമനക്കുട്ടിയുടെ സംഗീത ഭാരതി ഗായകസംഘവും അവതരിപ്പിക്കുന്ന മലയാള കവിതാഗാന നാള്‍വഴി എന്നിവയുണ്ടാവും. 12ന് ദൃശ്യകലാ സമന്വയമായ 'മലയാള കാഴ്ച' അരങ്ങേറും. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ ഈണത്തില്‍ പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവരുടെ വരികള്‍ക്ക് നൂപുര നൃത്തസംഘം ഒരുക്കുന്നതാണിത്.

12.30ന് കേരള കാവ്യകലാനവോത്ഥാന രാഷ്ട്രീയ സഞ്ചാരങ്ങളെ ആസ്പദമാക്കിയുള്ള പരിപാടി പേരാമ്പ്ര മാതാ മലയാളം തിേയറ്റര്‍സംഘം അവതരിപ്പിക്കും. വൈകിട്ട് 6.30ന് എം.എല്‍.എ.മാര്‍ക്ക് മാത്രമായി ഷഹബാസ് അമന്റെ ഗസല്‍സന്ധ്യ.

Assembly, Celebration, Government, Conference, Press meet, Ramesh Chennithala, UDF, P.K Kunjalikutty, Minister, Ex ministers, Kerala


Keywords: Assembly, Celebration, Government, Conference, Press meet, Ramesh Chennithala, UDF, P.K Kunjalikutty, Minister, Ex ministers, Kerala

Previous Post Next Post