Follow KVARTHA on Google news Follow Us!
ad
Posts

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഉള്ളത് സിപിഎമ്മുകാരുടെ കൈവശം, കള്ള പണക്കാരെ വെയിലത്തു നിര്‍ത്താന്‍ മോഡി സര്‍ക്കാറിനു സാധിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഉള്ളത് സിപിഎമ്മുകാരുടെ കൈവശമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി Black Money, Kasaragod, BJP, CPM, Inauguration, Enquiry, RBI, Black money BJP secratory against CPM
കാസര്‍കോട്: (www.kvartha.com 29/11/2016) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഉള്ളത് സിപിഎമ്മുകാരുടെ കൈവശമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി ജില്ല കമ്മറ്റി കള്ളപ്പണ സഹകരണ മുന്നണിക്കെതിരെ സംഘടിപ്പിച്ച ജനകീയ സദസ്സ് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തെ സാമ്പത്തിക വിദഗ്ധരുള്‍പ്പെടെ സ്വാഗതം ചെയ്തപ്പോള്‍ കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് ഉറക്കം നഷ്ടപ്പെട്ടതെന്ന യഥാര്‍ത്ഥ്യം ഇല്ലയ്മ ചെയ്യാന്‍ ഇരുമുന്നണികളും ശ്രമിക്കുകയാണ്. അനാവശ്യ പ്രചാരണങ്ങള്‍ അഴിച്ചു വിട്ട് ജനങ്ങളില്‍ വിഭ്രാന്തി പരത്താനാണ് ഇടതുപക്ഷം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണ്. ചെറിയ ബുദ്ധിമുട്ടുകള്‍ സാധാരണക്കാര്‍ക്ക് ഉണ്ടായെങ്കിലും കള്ള പണക്കാരെ വെയിലത്തു നിര്‍ത്താന്‍ മോഡി  സര്‍ക്കാറിനു സാധിച്ചു.

Black Money, Kasaragod, BJP, CPM, Inauguration, Enquiry, RBI, Black money BJP secratory against CPM

കൂടുതല്‍ കര്‍ശന നിയന്ത്രണം കൊണ്ടു വന്നപ്പോള്‍ ബാങ്കിനു മുന്നില്‍ അത്തരക്കാരെ ഇപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നിയന്ത്രണത്തിലുള്ള പല സഹകരണ സ്ഥാപനങ്ങളിലും കള്ളപ്പണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ മന്ത്രി തന്നെയാണ് ഈ കാര്യം നിയമസഭയില്‍ പറഞ്ഞ്. വൈദ്യനാഥന്‍ കമ്മറ്റി വേണ്ടായെന്നു പറയുന്നത് കേരളം മാത്രമാണ്.

വായ്പ തിരിച്ചടക്കാത്തതിന്റെ കാരണത്തില്‍ പാവപ്പെട്ടവരുടെ ഭൂമി ജപ്തി നടപടിയിലൂടെ സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അത്തരം നടപടികളെ കുറിച്ച് അന്വേഷണം നടത്തണം. ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ കെവൈസി മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ കര്‍ശനമായി നടപ്പാക്കി കഴിഞ്ഞാല്‍ സിപിഎമ്മിലെ പല എംഎല്‍എമാരും രാജിവെച്ചു പുറത്തേക്കു പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ല പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സിനായക്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.വി ബാലകൃഷ്ണ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു.

ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ല സെക്രട്ടറിമാരായ പുല്ലൂര്‍ കുഞ്ഞിരാമന്‍, ബല്‍രാജ്, ജില്ല ഖജാന്‍ജി ജി.ചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ വിജയകുമാര്‍ റൈ, സംസ്ഥാന സെക്രട്ടറി എ പി ഹരീഷ്, ജില്ല പ്രസിഡന്റ് പി ആര്‍ സുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്‍ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് സത്യശങ്കര ഭട്ട് നന്ദിയും പറഞ്ഞു.


Keywords: Black Money, Kasaragod, BJP, CPM, Inauguration, Enquiry, RBI, Black money BJP secratory against CPM