Follow KVARTHA on Google news Follow Us!
ad

ഇവരില്‍ ഏത് വനിതാ നേതാവാണ് ഡിസിസി പ്രസിഡന്റാവുക? ആരുടെയൊക്കെ വിരോധമാണ് ഇവര്‍ക്ക് വിനയാവുക?

കേരളത്തിലെ 14 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഏതെങ്കിലും ഒന്നില, ഒന്നില്‍ മാത്രം ഇത്തവണത്തെ പുനസംഘടനയില്‍ വനിതാ പ്രസിഡന്റുണ്ടാKerala, Thiruvananthapuram, DCC, President, Congress, Which lady leader will be DCC chief in Kerala?.
തിരുവനന്തപുരം: (www.kvartha.com 31.10.2016)  കേരളത്തിലെ 14 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഏതെങ്കിലും ഒന്നില, ഒന്നില്‍ മാത്രം ഇത്തവണത്തെ പുനസംഘടനയില്‍ വനിതാ പ്രസിഡന്റുണ്ടാകും. പക്ഷേ, അത് എവിടെ?, ആര്? എന്നതിനേച്ചൊല്ലിയാണ് പോര്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ ഏതെങ്കിലുമായിരിക്കും വനിതാ പ്രസിഡന്റുണ്ടാവുക എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവരില്‍ ആരെങ്കിലുമാകുമോ തിരുവനനന്തപുരത്തെ കോണ്‍ഗ്രസിനെ നയിക്കുക എന്നാണ് പാര്‍ട്ടിക്കാരും അല്ലാത്തവരും ആകാംക്ഷയോടെ നോക്കുന്നത്. തലസ്ഥാനത്തോ ഡിസിസിക്ക് രാഷ്ട്രീയമായി മറ്റുള്ളവയേക്കാള്‍ പ്രാധാന്യം കൂടുതലാണ് എന്നതും ഒരു കാരണമാണ്. നിലവില്‍ കരകുളം കൃഷ്ണപിള്ളയാണ് പ്രസിഡന്റ്. അദ്ദേഹത്തിനു തുടരണമെന്നുണ്ട്. മറ്റൊരു പ്രമുഖ നേതാവായ ശരതചന്ദ്രപ്രസാദിനും ആ കസേര നോട്ടമുണ്ട്.

നിയമസഭയിലോ പാര്‍ലമെന്റിലോ എത്താന്‍ ഇതുവരെ സാധിച്ചില്ലെങ്കിലും .ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുകൈ നോക്കുന്ന ഷാനിമോള്‍ ഉസ്മാന് തടസം രണ്ട് ഘടകങ്ങളാണ്. ഒന്നാമതായി, നിലവിലെ ഡിസിസി പ്രസിഡന്റ് കെ എ ഷുക്കൂറുമായും ആലപ്പുഴയില്‍ തട്ടകം ഉറപ്പിച്ചുകഴിഞ്ഞ കെ സി വേണുഗോപാല്‍ എംപിയുമായും അവര്‍ നല്ല ബന്ധത്തിലല്ല. അന്തിമമായി കേരളത്തില്‍ നിന്ന് പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് അംഗീകരിച്ച് ഹൈക്കമാന്‍ഡിന് നല്‍കേണ്ട ചുമതലയുള്ള രാഷ്ട്രീയ കാര്യ സമിതിയില്‍ അംഗമാണ് എന്നതും അവര്‍ക്ക് വിനയാകും. സമിതി അംഗമാക്കിയപ്പോള്‍ അത് വലിയ അംഗീകാരമായൊക്കെ തോന്നിയെങ്കിലും ഇപ്പോള്‍ അത് തിരിച്ചടിയായി മാറിഎന്നതാണ് ഷാനിമോളുടെ സ്ഥിതി.

കോട്ടയത്തേക്ക് പരിഗണിക്കപ്പെടുന്ന ലതികാ സുഭാഷ് നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി എസിനെതിരേ ശക്തമായ മല്‍സരം കാഴ്ചവച്ചാണ് അവര്‍ ശ്രദ്ധേയയായത്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസിഡന്റായാല്‍ കൊള്ളാമെന്നുണ്ട് എന്നതു മാത്രമാണ് ലതികക്ക് തടസം.

കെപിസിസി ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാലാണ് തന്റെ പിതാവ് കെ കരുണാകരന്റെ ദീര്‍ഘകാല പ്രവര്‍ത്തനകേന്ദ്രമായിരുന്ന തൃശൂരില്‍ ഡിസിസിയെ നയിക്കാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റ പത്മജ നിലവിലെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനും മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനുമെതിരേ ആഞ്ഞടിച്ചിരുന്നു. കെ കരുണാകരന്റെ സ്വന്തം ആളായിരുന്നെങ്കിലും ബാലകൃഷ്ണന് പണ്ടേ പത്മജയോട് നീരസമുണ്ടത്രേ. ഡിസിസി പ്രസിഡന്റായി അവരെ പരിഗണിക്കുന്നതിലുമുണ്ട് ഇതേ തടസം.

മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറയും മുന്‍ മലപ്പുറം നഗരസഭാ ഉപാധ്യക്ഷയുമായ കെ എം ഗിരിജയെ ഡിസിസി പ്രസിഡന്റാക്കണം എന്ന് ചില കേന്ദ്രങ്ങള്‍ വാദിക്കുന്നുണ്ട്.എന്നാല്‍ മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ അവിടെ ലീഗുമായി നിരന്തരം ഇടപെടേണ്ടിവരുന്ന ഡിസിസി പ്രസിഡന്റ് പുരുഷനാകണം എന്നത് ലീഗിന്റെകൂടി ആവശ്യമാണ്. അതുകൊണ്ട് ഗിരിജയെ കെപിസിസി ഭാരവാഹിയാക്കിയേക്കും എന്നാണ് സൂചന.

Keywords: Kerala, Thiruvananthapuram, DCC, President, Congress, Which lady leader will be DCC chief in Kerala?.