പ്രകോപനം അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; രജൗരി സെക്ടറിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: (www.kvartha.com 31.10.2016) ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. രജൗരി സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചിു.

attack, Soldiers, Dies, Firing, Women, Critical, Injured, Terrorists, Army, Indian, Arms, Nationalഅതേ സമയം പൂഞ്ച് മേഖലയില്‍ ഉണ്ടായ ആക്രമത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും വക്താവ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇരുമേഖലകളിലും ആക്രമണം നടത്തിയത്.ഞായറാഴ്ച രാത്രി മുതല്‍ രാജ്യാന്തര അതിര്‍ത്തിക്കു സമീപമുള്ള മൂന്ന് സെക്ടറുകളില്‍ സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ പാക് സേന ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞമാസം പാക് അധിന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാകിസ്താന്‍ 45 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Also Read:മുസ്ലിം ലീഗ് മുന്‍സിപ്പല്‍ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വിഭാഗീയത രൂക്ഷം; പ്രമുഖര്‍ കമ്മിറ്റിയില്‍ നിന്നും പുറത്ത്

Keywords: attack, Soldiers, Dies, Firing, Women, Critical, Injured, Terrorists, Army, Indian, Arms, National
Previous Post Next Post