മാളില്‍ ചവറ് പൊടിക്കുന്ന മെഷീനില്‍ തലകുടുങ്ങി 8 വയസുകാരന് ദാരുണാന്ത്യം

മനാമ: (www.kvartha.com 31.10.2016) സൗദിയിലെ പ്രമുഖ മാളില്‍ എട്ട് വയസുകാരന് ദാരുണാന്ത്യം. മാളിലെ ചവറ് പൊടിക്കുന്ന മെഷീനില്‍ തല കുടുങ്ങിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3 മണിക്കായിരുന്നു സംഭവം.

മാതാവിന്റെ കണ്മുന്‍പിലായിരുന്നു ദുരന്തം. കുഞ്ഞിനെ രക്ഷിക്കാനുള്ള മാതാവിന്റെ ശ്രമം വിഫലമായി. ജീവനക്കാര്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും തലയിലെ മുറിവുകളില്‍ നിന്നും രക്തം ചീറ്റി ഒഴുകുകയായിരുന്നു.

ബന്ധുവായ ഒരാള്‍ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരം മെഷീനുകള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുമെന്നുള്ള സൂചന ബോര്‍ഡുകള്‍ കാണാറില്ലെന്ന പരാതിയും ഇതിനൊപ്പം ഉയര്‍ന്നുവരുന്നുണ്ട്.

Gulf, UAE, Trash Compactor, Boy, Killed

SUMMARY: Manama: An eight-year-old boy was killed when his head got trapped in an automatic trash compactor in a mall in Saudi Arabia.

Keywords: Gulf, UAE, Trash Compactor, Boy, Killed
Previous Post Next Post