Follow KVARTHA on Google news Follow Us!
ad

പാക്ക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

ഉറി ഭീകരാക്രമണത്തിന് കഴിഞ്ഞദിവസം ഇന്ത്യന്‍ സൈന്യം നല്‍കിയ ശക്തമായ തിരിച്ചടിക്ക്New Delhi, Prime Minister, Narendra Modi, Office, Flight, Terrorists, Killed, National,
ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) ഉറി ഭീകരാക്രമണത്തിന് കഴിഞ്ഞദിവസം ഇന്ത്യന്‍ സൈന്യം നല്‍കിയ ശക്തമായ തിരിച്ചടിക്ക് പിന്നാലെ പാക്ക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നീക്കം.

ഇതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പാക്ക് വ്യോമാതിര്‍ത്തി വഴി മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ സര്‍വീസുകളുടെ വിവരവും പിഎംഒ പരിശോധിക്കുന്നുണ്ട്.

നിയന്ത്രണം നിലവില്‍ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വ്യോമയാനബന്ധം പൂര്‍ണമായും നിലയ്ക്കും. നിലവില്‍ പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ അഞ്ചു വിമാനങ്ങള്‍ ഓരോ ആഴ്ചയിലും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, നിയന്ത്രണം നിലവില്‍ വരുന്നതോടെ പാക്ക് വ്യോമാതിര്‍ത്തി വഴിയുള്ള ഇന്ത്യന്‍ വിമാന സര്‍വീസുകളും ഇന്ത്യന്‍ അതിര്‍ത്തി വഴിയുള്ള പാക്ക് സര്‍വീസുകളും നിര്‍ത്തിവയ്‌ക്കേണ്ടി വരും.

കഴിഞ്ഞദിവസം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 38 ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം
വധിച്ചത്. 1971 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ നിയന്ത്രണരേഖ കടന്ന് ആക്രമിക്കുന്നത്. ഇന്ത്യയുടെ നീക്കത്തെ ലോകരാഷ്ട്രങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇന്ത്യ നീക്കം നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി അന്‍പത്താറു വര്‍ഷം പഴക്കമുള്ള സിന്ധു നദീജല വിനിയോഗ കരാറില്‍നിന്ന് പിന്മാറാനും ഗാട്ട് ഉടമ്പടി പ്രകാരം 1996 ല്‍ ഇന്ത്യ പാക്കിസ്ഥാന് അനുവദിച്ചിരുന്ന 'അഭിമതരാഷ്ട്ര' പദവി പുനഃപരിശോധിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.


 Pakistan airlines may soon be kept out of Indian skies, Service, New Delhi, Prime Minister, Narendra Modi, Office, Flight, Terrorists, Killed, National.


Keywords: Pakistan airlines may soon be kept out of Indian skies, Service, New Delhi, Prime Minister, Narendra Modi, Office, Flight, Terrorists, Killed, National.