Follow KVARTHA on Google news Follow Us!
ad

മോഡിയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി; മോഡി പ്രധാനമന്ത്രിയെന്ന് തോന്നിയത് ഇതാദ്യം

രണ്ടരവര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടയില്‍ മോഡിയില്‍ Rahul Gandhi, Sonia Gandhi, Narendra Modi, A.K Antony, Congress, Prime Minister, Army Attack, Rally, Terrorists, National

ന്യൂഡല്‍ഹി: (www.kvartha.com 30.09.2016)രണ്ടരവര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടയില്‍ മോഡിയില്‍ ഒരു പ്രധാനമന്ത്രിയെ കണ്ടത് ഇതാദ്യമായാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സൈനികനീക്കത്തെ അഭിനന്ദിച്ച് സംസാരിക്കവേയാണ് രാഹുല്‍ ഇക്കാര്യം സൂചിപ്പിച്ചത്.

പാകിസ്ഥാനെതിരായ മോഡിയുടെ നീക്കങ്ങളില്‍ തന്റെയും കോണ്‍ഗ്രസിന്റെയും രാജ്യത്തെ മുഴുവന്‍ ജനതയുടെയും പിന്തുണയുമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കോണ്‍ഗ്രസ് പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക നടപടിയെ പ്രശംസിച്ച് വ്യാഴാഴ്ച്ച രാഹുല്‍ രംഗത്തെത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രിയെ കുറിച്ച് ഒന്നും പരാമര്‍ശിച്ചിരുന്നില്ല. രാജ്യത്തെയും ജനങ്ങളേയും സംരക്ഷിച്ചുകൊണ്ട് തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ താനും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും അഭിനന്ദിക്കുന്നു. തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്കെതിരെ നമ്മള്‍ ഉറച്ചുനില്‍ക്കണമെന്നും രാഹുല്‍ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു.

അതിര്‍ത്തിയിലെ ഇന്ത്യന്‍ നടപടിയെക്കുറിച്ച് അറിഞ്ഞതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഭാവിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും നമ്മുടെ സുരക്ഷാ സേനയ്ക്കും പൗരന്‍മാര്‍ക്കുമെതിരായ ആക്രമണങ്ങളും തടയുന്നതില്‍ ഇന്ത്യ ജാഗരൂകരാണ് എന്ന ശക്തമായ സന്ദേശമാണ് ഈ പ്രത്യാക്രമണം നല്‍കുന്നതെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും സൈനിക നടപടിയെ സ്വാഗതം ചെയ്തിരുന്നു.