Follow KVARTHA on Google news Follow Us!
ad

ഇന്ത്യയ്ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് നവാസ് ഷെരിഫിന് താന്‍ പഠിപ്പിച്ചുകൊടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ഇന്ത്യയോടും മോഡിയോടും എങ്ങനെ മറുപടി പറയണമെന്ന് താന്‍ പഠിപ്പിച്ചുതരാമെന്ന്attack, Army, Imran Khan, UN, Corruption, Narendra Modi, Prime Minister, Pakistan, Cricket, Leader, World
ഇസ്‌ലാമാബാദ്: (www.kvartha.com 30.09.2016 ഇന്ത്യയോടും മോഡിയോടും എങ്ങനെ മറുപടി പറയണമെന്ന് താന്‍ പഠിപ്പിച്ചുതരാമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് മുന്‍ ക്രിക്കറ്ററും പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.

ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ക്കുള്ള മറുപടി എങ്ങനെ നല്‍കണമെന്ന് താന്‍ പഠിപ്പിച്ച് കൊടുക്കാമെന്ന് കാണിച്ച് ആദ്യം നവാസ് ഷെരിഫിനും പിന്നീട് സൈനികനീക്കത്തിനുള്ള മറുപടിയെന്നോണം മോഡിക്കും സന്ദേശം നല്‍കുമെന്നും തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ലാഹോറില്‍ വെള്ളിയാഴ്ച് തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 'അക്കൗണ്ടബിലിറ്റി മൂവ്‌മെന്റ്' എന്ന പേരില്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. പനാമ പേപ്പേഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് റാലി സംഘടിപ്പിച്ചതെങ്കിലും ഇന്ത്യയുടെ സൈനിക നീക്കം സര്‍ക്കാരിനെതിരായ വിമര്‍ശനമായും ഉയര്‍ത്തി കാണിക്കാനാണ് തെഹ്‌രീക്കെ ഇന്‍സാഫ് തീരുമാനം. അതേ സമയം നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രസമിതിയില്‍ പാക് പ്രതിനിധി മലിഹ ലോധി അറിയിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്താനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം പാകിസ്ഥാനില്‍ നടക്കുന്നുണ്ട്. ഇതു കഴിഞ്ഞ് സൈനിക മേധാവികളുമായും നവാസ് ഷെരീഫ് കൂടിക്കാ്ച നടത്തുന്നുണ്ട്.

ബുധനാഴ്ച അര്‍ധ രാത്രിയില്‍ പാക് അധീനകശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷനെ അംഗീകരിക്കാന്‍ പാക് സൈന്യം ഇതുവരെ തയ്യാറായിട്ടില്ല. നിയന്ത്രണ രേഖയില്‍ വെടിവെയ്പുണ്ടായെന്ന നിലപാടാണ് പാക് സൈന്യത്തിനുള്ളത്.

 attack, Army, Imran Khan, UN, Corruption, Narendra Modi, Prime Minister, Pakistan, Cricket, Leader, World