Follow KVARTHA on Google news Follow Us!
ad

അജു വര്‍ഗീസിന് വീണ്ടും ഇരട്ടകുട്ടികള്‍!

കൊച്ചി: (www.kvartha.com 30.09.2016) മലയാളി യുവതാരം അജു വര്‍ഗീസ് വീണ്ടും ഇരട്ട കുട്ടികളുടെ അച്ഛനായി. Mollywood, Entertainment, Aju Varghese,
കൊച്ചി: (www.kvartha.com 30.09.2016) മലയാളി യുവതാരം അജു വര്‍ഗീസ് വീണ്ടും ഇരട്ട കുട്ടികളുടെ അച്ഛനായി. അജുവിന്റെ ഭാര്യ അഗസ്റ്റീനയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യത്തെ പ്രസവത്തിലും ഇരട്ട കുട്ടികളായിരുന്നു.

ജേക്, ലൂക് എന്നാണ് കുട്ടികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. രണ്ടും ആണ്‍കുട്ടികളാണ്. ആദ്യത്തെ പ്രസവത്തില്‍ ഇരട്ട കുട്ടികളായിരുന്നുവെങ്കിലും ഒന്ന് ആണും മറ്റൊന്ന് പെണ്ണുമായിരുന്നു.

അഗസ്റ്റീന ഫാഷന്‍ ഡിസൈനറാണ്. ആദ്യത്തെ ഇരട്ട കുട്ടികളായ ഇവാനും ജുവാനയും ജേക്കബിന്റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അജുവിന്റെ മക്കളായി തന്നെയായിരുന്നു ഇരുവരുടേയും അരങ്ങേറ്റം.

ന്യൂ ജനറേഷന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ പതിവ് സാന്നിദ്ധ്യമാണ് അജു വര്‍ഗീസ്.

 Mollywood, Entertainment, Aju Varghese,

Keywords: Mollywood, Entertainment, Aju Varghese,