Follow KVARTHA on Google news Follow Us!
ad

നിതീഷ് കുമാര്‍ 9 കോടി നല്‍കിയ പ്രശാന്ത് കിഷോര്‍ എവിടെയെന്ന് ബിജെപി

പാറ്റ്‌ന: (www.kvartha.com 31.08.2016) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് വന്‍ വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പ് സൂത്രധാരന്‍ പ്രശാന്ത് കിഷോര്‍ എവിടെയാണെന്ന് സംസ്ഥാന ബിജെപി. National, PATNA, Long absence, Election strategist, Prashant Kishor, Led, Nitish Kumar, Massive victory, Bihar elections
പാറ്റ്‌ന: (www.kvartha.com 31.08.2016) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് വന്‍ വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പ് സൂത്രധാരന്‍ പ്രശാന്ത് കിഷോര്‍ എവിടെയാണെന്ന് സംസ്ഥാന ബിജെപി. നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തിച്ച പ്രശാന്ത് കിഷോറിന് നിതീഷ് കുമാര്‍ 9 കോടി രൂപ നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ ഉപദേശകനായ പ്രശാന്ത് കിഷോറിനെ കാണാന്‍ പോലുമില്ലെന്നും ബിജെപി ആരോപിക്കുന്നു. നിലവില്‍ യുപിയില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് പ്രശാന്ത് കിഷോര്‍.

1989ന് ശേഷം യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടില്ല. ജനുവരി ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരമോഹവുമായി പ്രശാന്തിന്റെ കൈപിടിച്ചാണ് കോണ്‍ഗ്രസിന്റെ രംഗപ്രവേശം.

2025 വരെയുള്ള വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കാന്‍ നിതീഷ് കുമാര്‍ 9.31 കോടി രൂപ നല്‍കിയെന്ന് ബിജെപി പ്രസിഡന്റ് സുശീല്‍ കുമാര്‍ ആരോപിച്ചു. തന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി പ്രശാന്ത് കിഷോര്‍ പഞ്ചാബിലും യുപിയിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിതനായ ശേഷം ആകെ രണ്ട് തവണ മാത്രമേ പ്രശാന്ത് കിഷോര്‍ ബീഹാറിലെത്തിയുള്ളുവെന്നും സുശീല്‍ കുമാര്‍ ആരോപിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് വന്‍ വിജയം സമ്മാനിച്ചതിന് പിന്നിലും പ്രശാന്ത് കിഷോറിന്റെ കരങ്ങളായിരുന്നു.
National, PATNA, Long absence, Election strategist, Prashant Kishor, Led, Nitish Kumar, Massive victory, Bihar elections

SUMMARY: PATNA: The long absence of election strategist Prashant Kishor, who led Nitish Kumar to a massive victory in the Bihar elections, is being questioned by the state BJP, which is seeking his removal from the post of the Chief Minister's advisor.


  1. Keywords: National, PATNA, Long absence, Election strategist, Prashant Kishor, Led, Nitish Kumar, Massive victory, Bihar elections