Follow KVARTHA on Google news Follow Us!
ad

ലൈംഗീകപീഡന കുറ്റവാളികള്‍ക്ക് ഇനി പരോള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: (www.kvartha.com 31.08.2016) ലൈംഗീകപീഡന കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇനി ജയിലില്‍ നിന്ന് പരോള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.Accused, Allowed, Leave, Jail, Parole, Maharashtra
മുംബൈ: (www.kvartha.com 31.08.2016) ലൈംഗീകപീഡന കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇനി ജയിലില്‍ നിന്ന് പരോള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പല്ലവി പുര്‍കായസ്ത വധക്കേസിലെ പ്രതി പരോളെടുത്ത് മുങ്ങിയതിനെ തുട‍ന്നാണ് സർക്കാരിന്‍റെ പുതിയ തീരുമാനം. ജയില്‍ മാനുവല്‍ പരിഷ്‌കരിക്കാനും ഭേദഗതി വരുത്താനും ഫട്‌നാവിസ് സര്‍ക്കാര്‍ ഉത്തരവിട്ടു.

മുംബൈയിലെ അഭിഭാഷകയായിരുന്ന പല്ലവിയെ 2012 ഓഗസ്റ്റ ഒമ്പതിനാണ് സജ്ജാദ് മുഗള്‍ എന്നയാള്‍ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവദിവസം പല്ലവിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം പ്രതി അവരുടെ വീട്ടിലെത്തി താക്കോല്‍ കൈക്കലാക്കി. രാത്രിയില്‍ പല്ലവി ഉറങ്ങുന്ന സമയത്ത് വീട് തുറന്ന് അകത്തുകടന്ന പ്രതി അവരെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചതോടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പല്ലവിയെ കുത്തക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു.

പ്രമുഖ ഐഎഎസ് ഓഫീസറുടെ മകളാണ് പല്ലവി പുര്‍കായസ്ത. നിലവിളി കേട്ട് ആരും വരാതിരിക്കാന്‍ അവരുടെ ശ്വാസനാളം വരെ മുറിച്ചുകളഞ്ഞ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. 2014 ജൂലൈയിലാണ് കോടതി മുഗളിനെ ശിക്ഷിച്ചത്. ജമ്മു കശ്മീര്‍ സ്വദേശിയായ സജ്ജാദ് അനാരോഗ്യത്തിന്‍റെ പേരിലാണ് പരോള്‍ നേടിയത്. എന്നാല്‍ പരോള്‍ കാലാവധി പൂര്‍ത്തിയായിട്ടും ഇയാള്‍ ജയിലില്‍ തിരിച്ചെത്തിയില്ല. പരോള്‍ രണ്ടു മാസം കൂടി നീട്ടണമെന്ന് ഇയാള്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
Accused, Allowed, Leave, Jail, Parole, Maharashtra
SUMMARY: Accused will no longer be allowed to leave jail on parole in Maharashtra. Laws for temporary release from jail will also be reworked for murder convicts on death row and those found guilty of child trafficking and drugs.

Keywords: Accused, Allowed, Leave, Jail, Parole, Maharashtra