Follow KVARTHA on Google news Follow Us!
ad

അവധിക്കാലം ആഘോഷിക്കാനെത്തിയ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറിയില്‍ കൂട്ടിന് പുള്ളിപ്പുലിയും

അവധിക്കാലം ആഘോഷിക്കാനെത്തിയ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറിയില്‍ കൂട്ടിന് പുള്ളിപ്പുലിയും.Coupels, Holidays, National,
നൈനിറ്റാള്‍: (www.kvartha.com 01.08.2016) അവധിക്കാലം ആഘോഷിക്കാനെത്തിയ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറിയില്‍ കൂട്ടിന് പുള്ളിപ്പുലിയും. നൈനിറ്റാളിലെ ടാളിറ്റാല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് സംഭവം.

മീററ്റില്‍ നിന്നും അവധിക്കാലം ആഘോഷിക്കാന്‍ നൈനിറ്റാളിലെത്തിയതാണ് സുമിത്ത് റാത്തോറും ഭാര്യ ശിവാനിയും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്ന അവര്‍ കണ്ടത് തങ്ങളുടെ മുറിയിലൂടെ നടന്നു നീങ്ങുന്ന പുള്ളിപുലിയെയാണ്.

പുലി തങ്ങളുടെ മുറിയില്‍ എങ്ങനെ വന്നു എന്നറിയാതെ പകച്ചുനില്‍ക്കുമ്പോഴാണ് മുറിയുടെ ജനല്‍പാളി തകര്‍ന്ന് കിടക്കുന്നത് കണ്ടത്. പുലി തങ്ങളെ കടിച്ചുകീറുമെന്ന് ഭയന്ന ഇരുവരും പുലിയുടെ കണ്ണില്‍പെടാതിരിക്കാന്‍ പുതപ്പിനുള്ളില്‍ ഒളിച്ചു. ഇതിനിടെ പുലി ബാത്ത്‌റൂമിനുള്ളില്‍ കയറിയപ്പോള്‍ ധൈര്യം സംഭരിച്ച സുമിത്ത് വാതിലിനു കുറ്റിയിട്ട് പുലിയെ ബാത്ത്‌റൂമില്‍ കുടുക്കി. വിവരം അധികൃതരെ അറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് പുലിയെ പിടിക്കാനായി കൂടും തോക്കുമൊക്കെയായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തിയെങ്കിലും ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിലൂടെ പുലി രക്ഷപ്പെട്ട് അടുത്തുള്ള കാട്ടിലേക്ക് കടന്നു കളഞ്ഞിരുന്നു. ഒന്നരവയസ് പ്രായമുള്ള പുള്ളിപുലി വേട്ടപ്പട്ടികളെ ഭയന്ന് ഹോട്ടല്‍ മുറിയില്‍ അഭയം തേടിയതെന്നാണ് കരുതുന്നത്.

Leopard walks into Nainital hotel room, breaks glass, creates panic, Coupels, Holidays, Sumuth Rathore, Shivani, Bear, Tourists, Bathroom, National.
കഴിഞ്ഞമാസം ഒരു ഹിമാലയന്‍ കരടി നൈനിറ്റാള്‍ തെരുവിലൂടെ അലഞ്ഞുനടക്കുകയും ടൂറിസ്റ്റുകള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ ജനല്‍ തകര്‍ത്ത് അകത്ത് കടക്കുകയും ചെയ്തിരുന്നു. കരടിയെ കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ബഹളം കൂട്ടിയതോടെ കരടി അടുത്തുള്ള തടാകം കടന്ന് കാട്ടില്‍ അപ്രത്യക്ഷമായിരുന്നു.



Keywords: Leopard walks into Nainital hotel room, breaks glass, creates panic, Coupels, Holidays, Sumuth Rathore, Shivani, Bear, Tourists, Bathroom, National.