Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബൈ ഭരണാധികാരിയുടെ മിന്നല്‍ പരിശോധന; 9 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശം

സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബൈ ഭരണാധികാരിയുടെ മിന്നല്‍ പരിശോധന. സര്‍ക്കാര്‍ ഓഫീസുGovernment-employees, Gulf,
ദുബൈ: (www.kvartha.com 31.08.2016) സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബൈ ഭരണാധികാരി നടത്തിയ മിന്നല്‍ പരിശോധനയില്‍ 9 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില പരിശോധിക്കാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ അല്‍ മക്ദൂം മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

പരിശോധനാ സമയത്ത് സീറ്റില്‍ ഇല്ലാതിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശം നല്‍കിയത്. ദുബൈ എയര്‍പോര്‍ട്ടുകളിലും മുന്‍സിപ്പാലിറ്റി, ഭൂ നികുതി ഓഫീസുകളുമാണ് ഭരണാധികാരി മിന്നല്‍ പരിശോധന നടത്തിയത്.

ദുബൈയിലെ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ 7.30 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് . എന്നാല്‍, ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സീറ്റുകളില്‍ ഹാജരായിരുന്നില്ല. അതേസമയം, ഓഫീസിലെ ഭൂരിഭാഗംപേരും സമയനിഷ്ഠ പാലിച്ചിരുന്നു.

വിരമിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ജീവനക്കാരുടെ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ഭരണാധികാരി ചെറുപ്പക്കാരെ പുതിയ ജോലിയില്‍ നിയമിക്കുമെന്നും അതുവഴി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും അറിയിച്ചു.

Dubai's Ruler Finds Empty Desks In Surprise Office Spot Check, Government-employees,Sheikh Mohammed bin Rashid Al Maktoum, no-warning spot check himself, Instagram account, Social media, Widespread move, Directors and assistant director-generals in departments,Gulf

Keywords: Dubai's Ruler Finds Empty Desks In Surprise Office Spot Check, Government-employees,Sheikh Mohammed bin Rashid Al Maktoum, no-warning spot check himself, Instagram account, Social media, Widespread move, Directors and assistant director-generals in departments,Gulf.