Follow KVARTHA on Google news Follow Us!
ad

തെരുവോരത്ത് ഉറങ്ങിക്കിടന്ന പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടലൈംഗീക പീഡനത്തിനിരയാക്കി കൊന്നു

കൊൽക്കത്ത: (www.kvartha.com 31.08.2016) തെരുവോരത്ത് ഉറങ്ങിക്കിടന്ന പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. National, Police, Wednesday, Arrested, Two, Cab drivers, Allegedly, Abusing, Murdering, 12-year-old
കൊൽക്കത്ത: (www.kvartha.com 31.08.2016) തെരുവോരത്ത് ഉറങ്ങിക്കിടന്ന പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. കൊൽക്കത്തയിലാണ് സംഭവം. ഒല ടാക്‌സി ഡ്രൈവർമാരാണ് കൊടുംക്രൂരത ചെയ്തത്. പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം കൂട്ടലൈംഗീകപീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കുട്ടിയെ ഡ്രൈവർമാർ തട്ടിക്കൊണ്ടുപോയത്. ഇതറിഞ്ഞയുടൻതന്നെ കുട്ടിയുടെ അമ്മ നിലവിളിച്ചുവെങ്കിലും ഇവർ കുട്ടിയുമായി കടന്നുകളഞ്ഞു. പാർക് സർകസ് ഫ് ളൈ ഓവറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ വച്ചാണ് കുട്ടിയെ പിച്ചിച്ചീന്തിയത്. തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാലത്തിൽ നിന്നും കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

പ്രതികളെ തിരിച്ചറിഞ്ഞതിനാൽ ഉടൻ തന്നെ പോലീസിനു പ്രതികളെ പിടികൂടാൻ സാധിച്ചു. മദ്യശാലയിൽ നിന്നും മദ്യപിച്ച ശേഷമാണ് ഇരുവരും ബ്രാബോൺ റോഡിലെ തെരുവിൽ കഴിഞ്ഞിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നഗരത്തിലെ വഴിയോരത്തായിരുന്നു പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
National, Police, Wednesday, Arrested, Two, Cab drivers, Allegedly, Abusing, Murdering, 12-year-old

SUMMARY: The police on Wednesday arrested two cab drivers for allegedly abusing and murdering a 12-year-old girl in the Park Circus area of Kolkata.

Keywords: National, Police, Wednesday, Arrested, Two, Cab drivers, Allegedly, Abusing, Murdering, 12-year-old