Follow KVARTHA on Google news Follow Us!
ad

മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞ സംഭവം; അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പിണറായി

കോഴിക്കോട് ജില്ലാ കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ New Delhi, Criticism, Media, Kozhikode, Warning, Chief Minister, Report, Lawyers, Custody, Kerala,
ന്യൂഡല്‍ഹി: (www.kvartha.com 30.07.2016) കോഴിക്കോട് ജില്ലാ കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞ സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നത്തില്‍ അന്വേഷണം നടത്തി ശനിയാഴ്ച തന്നെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം പോലീസുകാര്‍ തടയേണ്ടെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഭവത്തില്‍ ശനിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചശേഷം പ്രശ്‌നത്തില്‍ ശനിയാഴ്ച തന്നെ നടപടി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി നടന്നു വന്നിരുന്നത്. പിന്നീട് ആ പ്രശ്‌നത്തില്‍ അയവ് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് പോലീസും മാധ്യമങ്ങളും തമ്മില്‍ പുതിയ പ്രശ്‌നം ഉണ്ടായത്. ഈ സംഭവത്തില്‍ അഭിഭാഷകര്‍ക്ക് യാതൊരു പങ്കും ഇല്ല.

ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കി മുന്നോട്ട് പോവാനാവില്ല. സാധാരണക്കാരെ പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും കോടതിയില്‍ കടന്നുവരാമെന്ന അവസ്ഥയാണുണ്ടാകേണ്ടത്. അതിനാല്‍ തന്നെ മാധ്യമങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലീസ് തടസപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ടൗണ്‍ എസ്.ഐ വീണ്ടും അതിക്രമം കാണിച്ചതും നേരത്തെയുള്ള കേസിനൊപ്പം പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാവിലെ കോഴിക്കോട് ജില്ലാകോടതിയില്‍ ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് എന്നിവരെയാണ് കോടതി വളപ്പില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റിന്റെ ഓബി വാനും പോലീസ് പിടിച്ചെടുത്തു. സഹപ്രവര്‍ത്തകര്‍ക്ക് ഇവരെ കാണാനുള്ള അവസരവും പോലീസ് നിഷേധിച്ചിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിനകത്തേക്കു
Will take action against police says Pinarayi Vijayan, New Delhi, Criticism, Media, Kozhikode, Warning, Chief Minister, Report, Lawyers, Custody, Kerala.
പ്രവേശിപ്പിക്കരുതെന്നു ജില്ലാ ജഡ്ജി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണു മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതെന്നാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ റിവ്യൂഹര്‍ജി ശനിയാഴ്ച ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണു സംഭവം.

നേരത്തെ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നു കോടതിക്കു പുറത്തുനിന്നാണു മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Kerala: Will take action against police says Pinarayi Vijayan, New Delhi, Criticism, Media, Kozhikode, Warning, Chief Minister, Report, Lawyers, Custody, Kerala.